ഇക്കഴിഞ്ഞ ജനുവരി 26നു കൊറോണ ബാധിതര്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ ആഗോള സമൂഹത്തോട് അഭ്യര്‍ത്ഥിച്ചിരിന്നു. ഇതിന് പിന്നാലെയാണ് ചൈന ഇപ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായ മാസ്ക്കുകളുടെ അപര്യാപ്തത പരിഹരിക്കുവാന്‍ സഹായവുമായി പാപ്പ രംഗത്തെത്തിയിരിക്കുന്നത്. ഇന്നലെ മൂന്നാമത്തെ ബാച്ച് മാസ്ക്ക് സെറ്റ് ചൈനയില്‍ എത്തിച്ചുവെന്ന് ഏഷ്യന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നാലാമത്തെ ബാച്ച് വരും ദിവസങ്ങളില്‍ എത്തിക്കുവാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
News
കൊറോണ: ചൈനയ്ക്കു ആറ് ലക്ഷം മാസ്ക്കുകള്‍ സംഭാവന ചെയ്ത് പാപ്പ
സ്വന്തം ലേഖകന്‍ 03-02-2020 - Monday
വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് പകർച്ചവ്യാധിയെ ചെറുക്കാൻ ഫ്രാൻസിസ് മാർപാപ്പ 6,00,000 സുരക്ഷാ മാസ്കുകൾ ചൈനക്ക് സംഭാവന ചെയ്തു. ജനുവരി 27 മുതൽ ഇറ്റലിയിലെ വത്തിക്കാൻ ഫാർമസി- ചൈനീസ് ക്രിസ്ത്യൻ കമ്മ്യൂണിറ്റികൾ സംയുക്തമായാണ് മാസ്ക്ക് ശേഖരണം നടത്തിയത്. പകർച്ചവ്യാധിയുടെ പ്രഭവകേന്ദ്രമായ വുഹാൻ (ഹുബെ), സെജിയാങ്, ഫുജിയാൻ എന്നിവിടങ്ങളിലേക്ക് വത്തിക്കാനില്‍ നിന്ന് സൌജന്യമായി ചൈന സതേൺ എയർലൈൻസ്, മാസ്ക്കുകള്‍ എത്തിച്ചു നല്‍കും. മാർപാപ്പയുടെ ദാനധർമ്മ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കര്‍ദ്ദിനാള്‍ കൊണ്‍റാഡ് ക്രജെവ്സ്കി, വത്തിക്കാൻ ഫാര്‍മസി ഡയറക്ടറും മലയാളി വൈദികനുമായ ഫാ. തോമസ് ബിനീഷ്, പൊന്തിഫിക്കല്‍ ഉര്‍ബേനിയന്‍ കോളേജ് വൈസ് റെക്ടര്‍ ഫാ. വിൻസെൻസോ ഹാൻഡുവോ എന്നിവരാണ് പദ്ധതിക്കു ചുക്കാന്‍ പിടിച്ചത്.