News - 2025

കൊറോണയുടെ മുള്‍മുനയിലും ചൈനയില്‍ ദേവാലയങ്ങള്‍ തകര്‍ക്കുന്നത് തുടരുന്നു

സ്വന്തം ലേഖകന്‍ 23-03-2020 - Monday

ബെയ്ജിംഗ്: കൊറോണ വൈറസിന്‍റെ ഭീതിയില്‍ കഴിയുമ്പോഴും ചൈനയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കു നേരെയുള്ള ഭരണകൂട ഭീകരത തുടരുന്നു. കൊറോണ ഭീതിക്കിടെ സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നു ചൈനയിലെ അൻഹുയി പ്രവിശ്യയിലെ ഗുവാങ് എന്ന സ്ഥലത്ത് ദേവാലയങ്ങള്‍ അടച്ച സമയത്തു അധികൃതര്‍ കുരിശ് നീക്കം ചെയ്തതാണ് പുതിയ വിവാദമായിരിക്കുന്നത്. കഴിഞ്ഞ ദിവസം ചൈനയിലെ ബോബ് ഫു യിക്സിംഗ് നഗരത്തിലെ ജിയാങ്‌സുവിലെ ഒരു ദേവാലയവും സർക്കാർ അധികൃതരുടെ നേതൃത്വത്തിൽ തകര്‍ത്തിരിന്നു. ലോകം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും കോവിഡിന്റെ ഉത്പത്തിക്ക് കാരണമായ രാജ്യമെന്ന ആക്ഷേപം നിലനില്‍ക്കുമ്പോഴും കമ്മ്യൂണിസ്റ്റ് ഭരണകൂടം വിശ്വാസി സമൂഹത്തിന് നേരെ ഉയര്‍ത്തുന്ന ഈ വെല്ലുവിളി ഭീകരമാണെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ചൈനയിലെ കിഴക്കന്‍ പ്രവിശ്യയായ സേജിയാങ്ങിലെ ക്രൈസ്തവ ദേവാലയങ്ങളിലെ ആയിരകണക്കിന് കുരിശുകള്‍ തകര്‍ത്തതിലൂടെ കുപ്രസിദ്ധി നേടിയ കടുത്ത ക്രൈസ്തവ വിരുദ്ധനായ സിയാ ബാവോലോങ് ഹോങ്കോങ്ങിലെ ചൈനയുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന്റെ തലവനായി നിയമിക്കപ്പെട്ടിരിന്നു. അതേസമയം ചൈനയില്‍ കൊറോണ രോഗത്തെ തുടര്‍ന്നു മരിച്ചവരുടെ എണ്ണം 3270 പിന്നിട്ടു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 535