News - 2025
കോവിഡ് 19: അഞ്ചു കന്യാസ്ത്രീകള്‍ കൂടി മരണപ്പെട്ടു
സ്വന്തം ലേഖകന്‍ 29-03-2020 - Sunday
ടൂറിന്‍: ഇറ്റലിയില്‍ ഭീകരമായ വിധത്തില്‍ ബാധിച്ചിരിക്കുന്ന കൊറോണ വൈറസ് ബാധ മൂലം അഞ്ചു കന്യാസ്ത്രീകള്‍ കൂടി മരണപ്പെട്ടു. ടൂറിനിലെ പൈടോംന്‍റ് ലിറ്റില്‍ മിഷനറി സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റിയിലെ കന്യാസ്ത്രീകളാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച മരണത്തിന് കീഴടങ്ങിയത്. 82നും 98നും ഇടയില്‍ പ്രായമുള്ളവരാണ് മരിച്ചത്. മരണമടഞ്ഞവരില്‍ മദര്‍ സുപ്പീരിയറും ഉള്‍പ്പെടുന്നു. കോണ്‍വന്‍റിലെ പതിമൂന്നു കന്യാസ്ത്രീകള്‍ ഇപ്പോഴും ചികിത്സയിലാണ്. നിരവധി പേര്‍ ഐസൊലെഷനില്‍ തുടരുന്നുണ്ട്. നേരത്തെ റോമിനു വെളിയിലുള്ള രണ്ടു മഠങ്ങളിലെ അറുപതോളം കന്യാസ്ത്രീകള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരിന്നു.
അതേസമയം 889 പുതിയ മരണങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്‌തതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം പതിനായിരം കവിഞ്ഞു. 92,472 പുതിയ കേസുകളാണ് ഇറ്റലിയില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗികളാകുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും മരണനിരക്ക് ഉയര്‍ന്ന രീതിയില്‍ തുടരുകയാണ്. ഇറ്റാലിയന്‍ ബിഷപ്പ്സ് കോണ്‍ഫറന്‍സ് കഴിഞ്ഞ ആഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം അറുപതിലധികം വൈദികരാണ് രോഗബാധയെ തുടര്‍ന്നു മരിച്ചത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക