News - 2025
കോവിഡ് 19: ബ്രിട്ടനിലെ ലിവര്‍പൂള്‍ അതിരൂപതയുടെ മുന്‍ സഹായമെത്രാന്‍ ദിവംഗതനായി
സ്വന്തം ലേഖകന്‍ 18-05-2020 - Monday
ലിവർപൂൾ: ബ്രിട്ടനിലെ ലിവര്‍പൂള്‍ അതിരൂപതയുടെ മുന്‍ സഹായമെത്രാന്‍ ബിഷപ്പ് വിന്‍സന്‍റ് മാലോണ്‍ കോവിഡ് 19 രോഗ ബാധയെ തുടര്‍ന്നു ദിവംഗതനായി. 88 വയസായിരുന്നു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നു കഴിഞ്ഞയാഴ്ച മുതല്‍ റോയൽ ലിവർപൂൾ ഹോസ്പിറ്റലിൽ ചികിത്സയിലായിരിന്ന അദ്ദേഹം ഇന്ന് രാവിലെ നിത്യസമ്മാനത്തിന് വിളിക്കപ്പെടുകയായിരിന്നു. 1931 സെപ്റ്റംബർ 11നു ലിവര്‍പൂളില്‍ ജനിച്ച അദ്ദേഹം 1955 സെപ്റ്റംബർ 18നു തിരുപ്പട്ടം സ്വീകരിച്ചു.
1971 ൽ ലിവർപൂൾ യൂണിവേഴ്സിറ്റിയുടെ ചാപ്ളിനായി നിയമിക്കപ്പെട്ടു. 1989 മെയ് 13നാണ് അതിരൂപതയുടെ സഹായമെത്രാന്‍ സ്ഥാനത്തിലേക്ക് അദ്ദേഹം നിയമിക്കപ്പെടുന്നത്. 2006-ല്‍ 75 വയസ് പൂര്‍ത്തിയായ അദ്ദേഹം വിരമിച്ചു. മെത്രാന്റെ മരണത്തില്‍ ലിവർപൂൾ അതിരൂപത ദുഃഖം രേഖപ്പെടുത്തി.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക