India - 2025

ഫാ. ജോര്‍ജ്ജിന്റെ മൃതസംസ്കാരം ഇന്ന്: മരണം വെള്ളം ഉള്ളില്‍ ചെന്നാണെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

പ്രവാചക ശബ്ദം 23-06-2020 - Tuesday

കോട്ടയം: അയര്‍ക്കുന്നത്തു പള്ളിവക കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ഫാ. ജോര്‍ജ്ജ് എട്ടുപറയിലിന്റെ മരണം വെള്ളം ഉള്ളില്‍ ചെന്നാണെന്ന് പോസ്റ്റുമോര്‍ട്ടം നടത്തിയ കോട്ടയം മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. വീഴ്ചയില്‍ തലയ്ക്കും കഴുത്തിനും ചെറിയ പരിക്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. ഞായറാഴ്ച വൈകുന്നേരമായിട്ടും ഫാ. ജോര്‍ജിനെ പള്ളിമുറിയില്‍ കാണാതെ വന്നതിനെത്തുടര്‍ന്ന് അയര്‍ക്കുന്നം പോലീസും ഇടവകാംഗങ്ങളും ചങ്ങനാശേരി അതിരൂപതാ പ്രതിനിധികളും നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രാവിലെ ഒന്‍പതിനു മൃതദേഹം കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയില്ലെന്നും മാനസിക പിരിമുറുക്കം അദ്ദേഹത്തെ അലട്ടിയിരുന്നുവെന്നും അയര്‍ക്കുന്നം പോലീസ് അറിയിച്ചു.

ഇന്നു രാവിലെ 11ന് മങ്കൊന്പ് തെക്കേക്കര സെന്റ് ജോണ്‍സ് പള്ളിയില്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം, മാര്‍ തോമസ് തറയില്‍ എന്നിവരുടെ കാര്‍മികത്വത്തില്‍ മൃതദേഹം സംസ്‌കരിക്കും. 1996 ജനുവരി നാലിന് പൗരോഹിത്യം സ്വീകരിച്ച ഫാ. ജോര്‍ജ് ചങ്ങനാശേരി, എടത്വ, മക്കന്നൂര്‍, ചെങ്കുളം, പാന്പാടി, തകഴി, അരുവിക്കുഴി, മണ്ണഞ്ചേരി, കായല്‍പുറം, വെട്ടിമുകള്‍ പള്ളികളിലെ സേവനത്തിനുശേഷം 2015 മുതല്‍ അമേരിക്കയിലെ ഷിക്കാഗോ രൂപതയില്‍ ശുശ്രൂഷചെയ്തു. മടങ്ങിയെത്തിയശേഷമാണു പുന്നത്തുറയില്‍ വികാരിയായി ചുമതലയേറ്റത്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 328