India - 2025

ഐസിഎസ്പിയുടെ സംസ്ഥാന പ്രസിഡന്റായി വി.വി. അഗസ്റ്റിനെ നിയമിച്ചു

24-06-2020 - Wednesday

ന്യൂഡല്‍ഹി: തെലുങ്കാനയിലെ സെക്കന്ദറാബാദ് ആസ്ഥാനമായുള്ള ഇന്ത്യന്‍ ക്രിസ്ത്യന്‍ സെക്യുലര്‍ പാര്‍ട്ടിയുടെ (ഐസിഎസ്പി) കേരള സംസ്ഥാന പ്രസിഡന്റായി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ അംഗം വി.വി. അഗസ്റ്റിനെ നിയമിച്ചു. മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടിയും എല്ലാ ന്യൂനപക്ഷ വിഭാഗങ്ങളുടെയും നീതിക്കു വേണ്ടിയും പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുപ്പു കമ്മീഷന്റെ അംഗീകാരമുള്ള പാര്‍ട്ടിയാണ് ഐസിഎസ്പി എന്ന് ദേശീയ പ്രസിഡന്റ് സ്ലീവ ഗല്ലേലിയും കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി സണ്ണി തോമസും പ്രസ്താവനയില്‍ അറിയിച്ചു.

കത്തോലിക്കാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി സ്ഥാപക നേതാവ് എന്നിവയിലൂടെ പൊതു പ്രവര്‍ത്തന രംഗത്തു സജീവമായിരുന്ന അഗസ്റ്റിന്‍ കേരളത്തില്‍ പാര്‍ട്ടിയെ കെട്ടിപ്പടുക്കുന്നതിനു നേതൃത്വം നല്കുമെന്നു സണ്ണി തോമസ് അറിയിച്ചു. കേരള ഘടകത്തിലെ മറ്റു ഭാരവാഹികള്‍: ഗ്ലാഡ്‌സണ്‍ ജേക്കബ് വര്‍ക്കിംഗ് പ്രസിഡന്റ്, അഡ്വ. പി.പി. ജോസഫ് സീനിയര്‍ വൈസ് പ്രസിഡന്റ്, ഡോ. അലക്‌സാണ്ടര്‍, ഫിലിപ്പ് ഏബ്രഹാം, ജേക്കബ് തോമസ് വൈസ് പ്രസിഡന്റുമാര്‍, ജേക്കബ് പുതുപ്പള്ളി ജനറല്‍ സെക്രട്ടറി, ഏബ്രഹാം തോമസ് ട്രഷറര്‍, ജോര്‍ജ്ജ് സി. മാത്യു, കെ.പി. രാജു, സിനു കെ. വടശേരിയല്‍, ബാലകൃഷ്ണന്‍ ജെ.എസ്. വടനൂര്‍ സെക്രട്ടറിമാര്‍, ജോണ്‍ ഹബില്‍ വക്താവ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 328