India - 2025
മോണ്‍. ജോസ് ചിറയ്ക്കലിന്റെ സ്ഥാനാരോഹണം നാളെ
03-07-2020 - Friday
അങ്കമാലി: മേഘാലയയിലെ ടൂറ രൂപതയുടെ സഹായമെത്രാനായി മലയാളിയായ മോണ്‍. ജോസ് ചിറയ്ക്കല്‍ അയിരൂക്കാരന്‍ നാളെ സ്ഥാനമേല്‍ക്കും. രാവിലെ പത്തു മണിക്ക് ടൂറയിലെ സേക്രഡ് ഹാര്‍ട്ട് പള്ളിയിലാണു സ്ഥാനാരോഹണ ചടങ്ങുകള്‍. ടൂറ രൂപത മെത്രാന്‍ ഡോ. ആന്‍ഡ്രൂ ആര്‍. മറാക്കിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കുന്ന മെത്രാഭിഷേക ശുശ്രൂഷകളില്‍ ബിഷപ് എമരിറ്റസ് ഡോ. ജോര്‍ജ് മാമലശേരി, ബൊംഗെയ്‌ഗോണ്‍ ബിഷപ്പ് ഡോ. തോമസ് പുള്ളോപ്പിള്ളില്‍, ജൊവായ് ബിഷപ്പ് ഡോ. വിക്ടര്‍ ലിംഗ്‌ദോ, ഡിഫു ബിഷപ്പ് ഡോ. പോള്‍ മറ്റക്കാട്ട്, തുടങ്ങിയവര്‍ സഹകാര്‍മികരാകും.
എറണാകുളം അങ്കമാലി അതിരൂപതയിലെ കറുകുറ്റി ഇടവകാംഗമാണു മോണ്‍. ജോസ് ചിറയ്ക്കല്‍ അയിരൂക്കാരന്‍. മേഘാലയയിലെ അഞ്ചു ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നതാണു ടൂറ രൂപത. 44 ഇടവകകളിലായി 3.10 ലക്ഷം കത്തോലിക്കാ വിശ്വാസികളുണ്ട്.