News - 2025
പാക്കിസ്ഥാനില്‍ അമുസ്ലീങ്ങള്‍ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നത് നിയമവിരുദ്ധമെന്ന് മുസ്ലീം മതപഠന കേന്ദ്രം
പ്രവാചക ശബ്ദം 09-07-2020 - Thursday
ലാഹോര്‍: പാക്കിസ്ഥാനിലെ ക്രൈസ്തവ, ഹിന്ദു, സിഖ് തുടങ്ങിയ അമുസ്ലീങ്ങളായ ന്യൂനപക്ഷങ്ങള്‍ പുതിയ ആരാധനാലയങ്ങള്‍ നിര്‍മ്മിക്കുന്നത് നിയമവിരുദ്ധമെന്ന വിചിത്ര പ്രഖ്യാപനവുമായി ലാഹോറിലെ ഇസ്ലാമിക മതവിദ്യാഭ്യാസ സ്ഥാപനമായ ജാമിയ അഷറഫിയ രാജ്യത്ത് രംഗത്ത്. ഇസ്ലാമിക രാഷ്ട്രമായ പാക്കിസ്ഥാനില്‍, അമുസ്ലീങ്ങളുടെ നിലവിലുള്ള ആരാധാനാലയങ്ങള്‍ തുടരാമെങ്കിലും, ആരാധനാലയങ്ങളുടെ പുനര്‍നിര്‍മ്മാണവും, പുതിയ ആരാധനാലയങ്ങളുടെ നിര്‍മ്മാണവും ശരിയത്ത് നിയമപ്രകാരം കുറ്റകരമാണെന്ന് ഇക്കഴിഞ്ഞ ജൂണ്‍ 30ന് പുറത്തുവിട്ട പ്രഖ്യാപനത്തില്‍ പറയുന്നു. ഇസ്ലാമാബാദില്‍ ഹിന്ദു ക്ഷേത്രത്തിന്റെ തറകല്ലിടല്‍ നടന്ന പശ്ചാത്തലത്തിലാണ് ജാമിയ അഷറഫിയയുടെ ഈ പ്രഖ്യാപനം.
ഇസ്ലാമാബാദില്‍ പുതിയ ആരാധനാലയം നിര്‍മ്മിക്കുന്നത് പാക്കിസ്ഥാന്റെ ആത്മാവിന് എതിരാണെന്ന് പഞ്ചാബ് അസംബ്ലി സ്പീക്കറായ പെര്‍വേസ് ഇലാഹി ഇതിനോടകം പ്രസ്താവിച്ചിട്ടുണ്ട്. നിലവിലുള്ള ക്ഷേത്രങ്ങള്‍ അറ്റകുറ്റപ്പണികള്‍ ചെയ്യാമെങ്കിലും, പുതിയ ക്ഷേത്രം നിര്‍മ്മിക്കുന്നത് പ്രത്യേകിച്ച് ഇസ്ലാമാബാദില്‍, ഇസ്ലാമിന് എതിരാണ്. ഇസ്ലാമിന്റെ പേരിലാണ് ഈ രാഷ്ട്രം ഉണ്ടായത്. അതിനാല്‍ ഇത്തരം കാര്യങ്ങള്‍ അനുവദനീയമല്ല. ഇലാഹി കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ ജൂണ്‍ 30ന് പുതിയ ക്ഷേത്രനിര്‍മ്മാണം തടയണമെന്നു ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി പാക്കിസ്ഥാന്‍ സുപ്രീംകോടതി തള്ളിക്കളഞ്ഞിരുന്നു. രാജ്യത്തു ക്രൈസ്തവരും ഹൈന്ദവരും കടുത്ത വിവേചനമാണ് ഏറ്റുവാങ്ങുന്നത്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക