India - 2025

മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ മൃതസംസ്കാരം നാളെ

പ്രവാചക ശബ്ദം 07-09-2020 - Monday

താമരശ്ശേരി: ഇന്നലെ കാലം ചെയ്ത കല്യാണ്‍, താമരശ്ശേരി രൂപതകളുടെ മുന്‍ അധ്യക്ഷന്‍ മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ മൃതസംസ്കാരം നാളെ നടക്കും. ഇന്നു രാവിലെ 8.30 ന് താമരശേരി ബിഷപ്സ് ഹൗസിലെ പ്രാര്‍ത്ഥനയ്ക്കു ശേഷം ഭൗതികശരീരം താമരശേരി കത്തീഡ്രലില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. നാളെ രാവിലെ 11ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ സംസ്കാരശുശ്രൂഷ നടക്കും. മൃതസംസ്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ഷെക്കെയ്ന ടെലിവിഷനില്‍ ലഭ്യമാക്കുന്നുണ്ട്.

More Archives >>

Page 1 of 344