Life In Christ - 2025
ടൈം മാഗസിന്‍ തെരഞ്ഞെടുത്ത ലോകത്തെ സ്വാധീനിച്ച 100 പേരിൽ കത്തോലിക്ക സന്യാസിനിയും
പ്രവാചക ശബ്ദം 28-09-2020 - Monday
ന്യൂയോർക്കിൽ നിന്നും പ്രസിദ്ധപ്പെടുത്തുന്ന പ്രമുഖ അന്താരാഷ്ട്ര വാരികയായ ടൈം മാഗസിന്‍ തെരഞ്ഞെടുത്ത ലോകത്തെ സ്വാധീനിച്ച 100 പേരിൽ കത്തോലിക്ക സന്യാസിനിയും. അമേരിക്കയിലെ ടെക്സസാസുമായി അതിര്‍ത്തി പങ്കിടുന്ന മെക്സിക്കന്‍ അതിര്‍ത്തിയില്‍ ഒരു ലക്ഷത്തിൽപ്പരം അഭയാർത്ഥികൾക്ക് താങ്ങും തണലുമായി നിലകൊണ്ട സിസ്റ്റർ നോർമ പിമെന്‍റലാണ് 2020-ല്‍ ഏറ്റവും അധികം പേരെ സ്വാധീനിച്ചവരുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. മിഷ്ണറീസ് ഓഫ് ജീസസ് സഭാംഗമായ സിസ്റ്റർ നോർമ, ‘റിയോ ഗ്രാൻഡ് വാലി കാത്തലിക് ചാരിറ്റി’ എക്‌സികുട്ടിവ് ഡയറക്ടറുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മനുഷ്യരുടെ കഷ്ടപ്പാടുകൾ കാണുമ്പോൾ നമുക്ക് പുറംതിരിഞ്ഞുനിൽക്കാനാവില്ലായെന്നും പട്ടികയില്‍ ഇടം നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും സിസ്റ്റർ നോർമ പ്രതികരിച്ചു.
സ്വസ്ഥമായി ജീവിക്കാന്‍ കഴിയുന്ന സാഹചര്യമില്ലാത്തതിനാല്‍ ലാറ്റിൻ അമേരിക്കൻ, മധ്യ അമേരിക്കൻ രാജ്യങ്ങളിൽ നിന്ന് പതിനായിരങ്ങളാണ് അതിര്‍ത്തി വഴി അമേരിക്കയിലേക്ക് കുടിയേറാൻ ശ്രമിക്കുന്നത്. രാജ്യാതിർത്തികളിൽ അനേകര്‍ ഒറ്റപ്പെടുന്നതും മടങ്ങിപ്പോകുന്നതിന് നിര്‍ബന്ധിതരായി തീരുന്നതും പതിവാണ്. ഇവര്‍ക്കിടയിലാണ് സിസ്റ്റര്‍ സജീവമായി ഇടപെട്ടുക്കൊണ്ടിരിക്കുന്നത്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ സിസ്റ്റർ നോർമ പിമെന്‍റലിന്റെ സഹായം ഏറ്റുവാങ്ങുന്നവരാണ്. 2015 ൽ എബിസിയുടെ "20/20" ൽ അവതരിപ്പിച്ച വെർച്വൽ ടൗൺ ഹാൾ മീറ്റിംഗിൽ, കുടിയേറ്റക്കാരുമായി നടത്തിയ പ്രവർത്തനത്തിന് ഫ്രാൻസിസ് മാർപാപ്പ സിസ്റ്റർ പിമെന്റലിന് വ്യക്തിപരമായി നന്ദി അറിയിച്ചിരിന്നു. അതേ വർഷം തന്നെ ഔര്‍ സൺഡേ വിസിറ്റേഴ്സിന്റെ പ്രത്യേക ബഹുമതിക്കും തെരെഞ്ഞെടുക്കപ്പെട്ടു. ഇതുകൂടാതെ 'ടെക്സൻ ഓഫ് ദ ഇയർ' നോമിനേഷനും സിസ്റ്റർ നോർമ നേടിയിട്ടുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക