India - 2025
ആദരാഞ്ജലി അർപ്പിച്ച് മാർ ക്രിസോസ്റ്റോമും കർദ്ദിനാൾ ജോർജ്ജ് ആലഞ്ചേരിയും
പ്രവാചക ശബ്ദം 19-10-2020 - Monday
തിരുവല്ല: കാലം ചെയ്ത ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ 103 ാം വയസിലും ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത എത്തി. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ കഴിയുന്ന വലിയ മെത്രാപ്പോലീത്ത രാവിലെയാണ് തിരുവല്ല ഡോ.അലക്സാണ്ടര്‍ മാര്‍ത്തോമ്മാ ഓഡിറ്റോറിയത്തിലെത്തിയത്. വീല്‍ ചെയറില്‍ ഇരുന്ന് അദ്ദേഹം ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടെ ഭൗതികശരീരത്തിനു മുമ്പില്‍ പ്രണാമം അര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു. സഭാ നേതൃത്വത്തില്‍ ദീര്‍ഘകാലം ഒന്നിച്ചു പ്രവര്‍ത്തിച്ച ജോസഫ് മെത്രാപ്പോലീത്തയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കണമെന്ന ആഗ്രഹം ഇന്നലെതന്നെ മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത പ്രകടിപ്പിച്ചിരുന്നു.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്നുരാവിലെ തിരുവല്ലയിലെത്തി ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു.
ലോകസഭാ നേതൃത്വത്തില്‍ ദീര്‍ഘകാലം മാര്‍ഗദര്‍ശനം നല്കിയ വ്യക്തിത്വമാണ് ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുടേതെന്ന് കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി അനുസ്മരിച്ചു. ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം അടക്കമുള്ള മെത്രാന്മാരും ആദരാഞ്ജലി അര്‍പ്പിച്ചു.