India - 2025
'ഫ്രത്തേല്ലി തൂത്തി' ലോകത്തെ സമാധാനത്തിലേക്കു നയിക്കാനുള്ള മാര്‍ഗരേഖ
പ്രവാചക ശബ്ദം 23-10-2020 - Friday
കൊച്ചി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മൂന്നാമത്തെ ചാക്രിക ലേഖനമായ 'ഫ്രത്തേല്ലി തൂത്തി' (എല്ലാവരും സഹോദരര്‍) ലോകത്തെ സമാധാനത്തിലേക്കു നയിക്കാനുള്ള മാര്‍ഗരേഖയാണെന്നു പാലാ രൂപത ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി സംഘടിപ്പിച്ച ഫ്രത്തെല്ലി തൂത്തി ഗ്ലോബല്‍ വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫ്രത്തെല്ലി തൂത്തി ചാക്രിക ലേഖനത്തിന്റെ സന്ദേശം എല്ലാവരിലേക്കും എത്തിക്കുന്നതിനുള്ള തുടര്‍ പ്രവര്‍ത്തനങ്ങള്‍ കത്തോലിക്ക കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നു വെബിനാറില്‍ അധ്യക്ഷത വഹിച്ച ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു. പ്രഫ. കെ.എം. ഫ്രാന്‍സിസ് മുഖ്യപ്രഭാഷണം നടത്തി. ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ജനറല്‍ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേല്‍, യുഎഇ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് ബെന്നി മാത്യു എന്നിവര്‍ പ്രസംഗിച്ചു.