Arts - 2024

വത്തിക്കാന്‍ മ്യൂസിയവും പൊന്തിഫിക്കല്‍ സന്ദര്‍ശന കേന്ദ്രങ്ങളും വീണ്ടും അടച്ചു

പ്രവാചക ശബ്ദം 08-11-2020 - Sunday

റോം: കോവിഡ് ഒരിടവേളയ്ക്കു ശേഷം വീണ്ടും പടരുന്ന സാഹചര്യത്തില്‍ വത്തിക്കാന്‍ മ്യൂസിയവും പൊന്തിഫിക്കല്‍ സന്ദര്‍ശന കേന്ദ്രങ്ങളും വീണ്ടും അടച്ചു. നവംബര്‍ 3നു ഇറ്റാലിയന്‍ സര്‍ക്കാര്‍ പ്രസിദ്ധപ്പപെടുത്തിയ കൊറോണ വൈറസ് പ്രതിരോധ നടപടിക്രമങ്ങളോടു സഹകരിച്ചുകൊണ്ടാണ് വത്തിക്കാന്‍ തീരുമാനം എടുത്തതെന്ന് പരിശുദ്ധ സിംഹാസനം പ്രസ്താവനയില്‍ അറിയിച്ചു. നവംബര്‍ 5 മുതല്‍ ഡിംസംബര്‍ 3 വരെയാണ് വത്തിക്കാന്‍ മ്യൂസിയവും മറ്റു പൊന്തിഫിക്കല്‍ സന്ദര്‍ശന കേന്ദ്രങ്ങളും അടച്ചിടാനാണ് നിലവിലെ തീരുമാനം.

കോവിഡിനെ തുടര്‍ന്നു ആദ്യമായി വത്തിക്കാന്‍ മ്യൂസിയം അടച്ചപ്പോള്‍ സന്ദര്‍ശനത്തിന് ഡിജിറ്റല്‍ സാധ്യത ഓര്‍മ്മിപ്പിച്ച് മ്യൂസിയം ഡയറക്ടര്‍ ബാര്‍ബര യത്തെ പ്രസ്താവന ഇറക്കിയിരിന്നു. മൈക്കിളാഞ്ചലോയുടെ വിശ്വോത്തര സൃഷ്ടികളുള്ള സിസ്റ്റൈന്‍ കപ്പേളയും, നവോത്ഥനകാലത്തെ വിസ്മയമായ റാഫേലിന്‍റെ നിറക്കൂട്ടുകളുടെ ഹാളും, ക്ലെമന്‍റൈന്‍ മ്യൂസിയവും, നിക്കൊളീനയുടെ കപ്പേള മുതല്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കവരെ എത്തുന്ന വിശ്വോത്തര കലാശില്പങ്ങളുടെയും, കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളുടെ ഓണ്‍ലൈന്‍ ശേഖരം സൗജന്യമായി വത്തിക്കാന്‍ വിര്‍ച്വല്‍ റിയാലിറ്റിയിലൂടെ ലഭ്യമാക്കിയിട്ടുണ്ട്.

➤➤➤ വിര്‍ച്വല്‍ റിയാലിറ്റിയില്‍ മ്യൂസിയം കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 22