News - 2025
ഫ്രഞ്ച് ബസിലിക്കയിലെ ഇസ്ലാമിക ഭീകരാക്രമണത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ മാർപാപ്പ കാണും
ഫാ. ജിയോ തരകന്‍/ പ്രവാചക ശബ്ദം 09-11-2020 - Monday
പാരീസ്: രണ്ടാഴ്ച മുന്‍പ് ഫ്രാൻസിലെ നീസിലെ നോട്രഡാം കത്തോലിക്ക ബസിലിക്ക ദേവാലയത്തില്‍ ഇസ്ലാമിക ഭീകരാക്രമണത്തിൽ മരണമടഞ്ഞ മൂന്ന് പേരുടെ കുടുംബാംഗങ്ങൾക്ക് ഫ്രാൻസിസ് പാപ്പയെ കാണുന്നതിനുള്ള അവസരം ഒരുക്കുമെന്ന് നീസിലെ മേയർ അനുശോചന യോഗത്തിൽ വാക്കുകൊടുത്തു. തീവ്രവാദി കഴുത്തറുത്ത കൊല്ലപ്പെടുത്തിയ നദീനെ ഡെല്ലിവേഴ്സ് എന്ന അറുപത് വയസുകാരിയുടെ വലിയ സ്വപ്നമായിരുന്നു റോമിൽ പോയി പാപ്പയെ കാണണമെന്നത്. നീസിലെ പള്ളിയിലെ ഹന്നാൻ വെള്ളം സൂക്ഷിച്ചിരിന്ന തൊട്ടിയുടെ അടുത്ത് വച്ചാണ് നദീനെ കൊല്ലപ്പെട്ടത്.
“പ്രിയ നാദിനെ… മറ്റ് കുടുംബങ്ങൾക്കൊപ്പം നിങ്ങളുടെ ഭർത്താവ് ജോഫ്രിയുമായി റോമിൽ പോയി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി നിങ്ങളുടെ ഏറ്റവും വലിയ സ്വപ്നം ഞാൻ സാക്ഷാത്കരിക്കും”. മേയര്‍ പറഞ്ഞു. അനുസ്മരണ സമ്മേളനത്തില്‍ ഫ്രഞ്ച് പ്രധാനമന്ത്രി കൊല്ലപ്പെട്ട മൂന്ന് പേരുടെയും ചിത്രങ്ങളിൽ സമ്മേളനത്തിൽ പൂച്ചെണ്ടുകൾ അർപ്പിച്ചു. സിമോൺ ബരെട്ടോ സിൽവ എല്ലാദിവസവും പള്ളിയിൽ പോയി പ്രാര്‍ത്ഥിച്ചിരുന്നയാളാണെന്ന് പ്രധാനമന്ത്രി അനുസ്മരണ യോഗത്തിൽ പറഞ്ഞു. 2016ൽ നീസിൽ ഭീകര ആക്രമണത്തിൽ ഇരയായവരുടെ കുടുംബാംഗങ്ങളെയും പാപ്പ കണ്ടിരുന്നു. നിലവില്‍ കൊറോണ വ്യാപനത്തെ തുടര്‍ന്നു ഫ്രാൻസ് രണ്ടാം ഘട്ട ലോക്ഡൗണിലാണ്. അതിന് ശേഷമായിരിക്കും പാപ്പയുമായുള്ള കൂടിക്കാഴ്ച നടക്കുക.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക