News - 2025
ബിഷപ്പ് റാഫി മഞ്ഞളി ആഗ്ര അതിരൂപതയുടെ മെത്രാപ്പോലീത്ത
പ്രവാചക ശബ്ദം 12-11-2020 - Thursday
ആഗ്ര: അലഹബാദ് ബിഷപ്പും തൃശൂര്‍ സ്വദേശിയുമായ ഡോ. റാഫി മഞ്ഞളിയെ ആഗ്ര അതിരൂപതയുടെ മെത്രാപ്പോലീത്തയായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. നിലവിലെ ആഗ്ര മെത്രാപ്പോലീത്ത ആര്‍ച്ചു ബിഷപ്പ് ആല്‍ബര്‍ട്ട് ഡിസൂസയുടെ സ്ഥാനത്യാഗം ഫ്രാന്‍സിസ് പാപ്പ അംഗീകരിച്ചതോടെയാണ് പാപ്പ പുതിയ നിയമന ഉത്തരവ് പുറത്തിറക്കിയത്. 62 വയസ്സുള്ള ബിഷപ്പ് മഞ്ഞളി ഏഴു വര്‍ഷക്കാലം വരാണസി രൂപതയുടെ മെത്രാനായും സേവനം ചെയ്തിട്ടുണ്ട്. 1958-ലാണ് തൃശൂര്‍ അതിരൂപതയിലെ വെണ്ടോര്‍ ഇടവകാംഗമായ ഡോ. റാഫി മഞ്ഞളി ജനിച്ചത്. 1983 ല്‍ തിരുപ്പട്ടം സ്വീകരിച്ചു. പിന്നീട് റോമിലെ ആഞ്ചലിക്കും യൂണിവേഴ്‌സിറ്റിയില്‍നിന്നു ഡോക്ടറേറ്റ് നേടി. 2007 ഫെബ്രുവരി മുതല്‍ വാരാണസി രൂപതാധ്യക്ഷനായി സേവനം ചെയ്തു കൊണ്ടിരിന്ന അദ്ദേഹം 2013-ലാണ് അലഹബാദ് ബിഷപ്പായി നിയമിക്കപ്പെടുന്നത്.