News - 2025

ജോർദ്ദാൻ പാർലമെന്റിലേക്ക് വിവിധ ക്രൈസ്തവ സഭകളില്‍ നിന്നുള്ള 9 പേര്‍

പ്രവാചക ശബ്ദം 18-11-2020 - Wednesday

അമ്മാൻ: ജോർദ്ദാൻ പാർലമെന്റിലേക്ക് സംവരണം ചെയ്യപ്പെട്ട ഒമ്പത് സീറ്റുകളിലേക്കും വിവിധ ക്രൈസ്തവ വിഭാഗങ്ങളിൽ നിന്നുള്ള പുരുഷന്മാര്‍ തെരഞ്ഞെടുക്കപ്പെട്ടു. ആകെയുള്ള 130 പാർലമെന്റ് സീറ്റുകളിൽ 9 എണ്ണം ക്രൈസ്തവർക്കും 3 എണ്ണം ചേച്ചൻ സർക്കാസിയൻ വംശീയരായ ന്യൂനപക്ഷങ്ങൾക്കുമായാണ് സംവരണം ചെയ്യപ്പെട്ടിരിക്കുന്നത്. ആകെ മത്സരിച്ച 1,717 സ്ഥാനാർത്ഥികളിൽ 368 പേർ സ്ത്രീകളായിരുന്നെങ്കിലും പതിനഞ്ചു സ്ത്രീകൾ മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ പാർലമെന്റിൽ സ്ത്രീകളുടെ എണ്ണം 20 ആയിരുന്നു. സ്ത്രീ-പുരുഷ അനുപാതത്തിലെ അസന്തുലിതാവസ്ഥ ഏറ്റവും പ്രകടമായത് ക്രിസ്ത്യൻ സീറ്റുകളിലാണ്.

പരമ്പരാഗതമായി ഗവൺമെന്റിന് പിന്തുണ കൊടുക്കുന്ന ഗോത്രവിഭാഗങ്ങളുടെ മേധാവിത്വം ഈ തെരഞ്ഞെടു പ്പിലും പ്രകടമായിരുന്നു. മുസ്ലിം ബ്രദർഹുഡുമായി ബന്ധമുള്ള ഇസ്ലാമിക് ആക്ഷൻ ഫ്രണ്ടിന് പത്തു സീററുകൾ മാത്രമാണ് ലഭിച്ചത്. പ്രധാന പ്രതിപക്ഷ പാർട്ടിക്ക് കഴിഞ്ഞ അസംബ്ലിയിലേതിനേക്കാൾ 5 സീറ്റുകൾ കുറയുകയാണുണ്ടായത്. നവംബർ പത്തിന് നടന്ന വോട്ടെടുപ്പിൽ 29 ശതമാനം വോട്ടർമാർ മാത്രമാണ് സമ്മതിദാനം ഉപയോഗപ്പെടുത്തിയത്. 2016 ൽ നടന്ന വോട്ടെടുപ്പിൽ 36% പേർ വോട്ട് ചെയ്തിരുന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 601