India - 2024

ഫാ. സെബാസ്റ്റ്യൻ ചാലക്കൽ സീറോ മലബാർ സഭ ഡോക്ട്രിനൽ കമ്മീഷൻ സെക്രട്ടറി

പ്രവാചക ശബ്ദം 13-02-2021 - Saturday

തൃശ്ശൂർ: സീറോ മലബാർ സഭയുടെ ഡോക്ട്രിനൽ കമ്മീഷൻ സെക്രട്ടറിയായി ദൈവശാസ്ത്രഞ്ജനും ഗ്രന്ഥർത്താവുമായ ഡോ. സെബാസ്റ്റ്യൻ ചാലക്കൽ നിയമിതനായി. മേജർ ആർച്ച്ബിഷപ്പ് മാർ ജോർജ്ജ് ആലചേരിയുടെയും പെർമനന്റ് സിനഡിന്റെയും അംഗീകാരത്തോടെ സീറോ മലബാർ സഭയുടെ ഡോക്ട്രിനൽ കമ്മീഷൻ ചെയർമാൻ മാർ ടോണി നീലങ്കാവിലാണ് നിയമനം നടത്തിയത്. സഭയുടെ വിശ്വാസ സംബന്ധമായ വിഷയങ്ങൾ പഠിക്കുകയും സമയാസമയങ്ങളിലെ ഇടപെടലുകളിലൂടെ സീറോ മലബാർ സിനഡിനെ സഹായിക്കുകയുമാണ് ഡോക്ട്രിനൽ കമ്മീഷന്റെ ദൗത്യവും ലക്ഷ്യവും. അഞ്ചു കൊല്ലത്തേക്കാണ് സിറോ മലബാർ സഭയുടെ ഡോക്ട്രിനൽ കമ്മീഷൻ സെക്രട്ടറി നിയമനം.

തൃശ്ശൂർ അതിരൂപതയിലെ കുണ്ടന്നൂർ ഇടവകാംഗമായ ഡോ. സെബാസ്റ്റ്യൻ ഇപ്പോൾ കോട്ടയം വടവാതൂർ പൗരസ്ത്യ വിദ്യാ പീഠത്തിലെ പ്രൊഫസറാണ്. ബെൽജിയം ലുവെൻ കാത്തലിക് യൂണിവേഴ്സിറ്റിയുമായി അഫിലിയറ്റ് ചെയ്തിട്ടുള്ള തൃശൂർ മേരിമാത മേജർ സെമിനാരിയിലെ വിസിറ്റിംഗ് പ്രൊഫസറു കൂടിയായ അദ്ദേഹം റോമിലെ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് സിസ്റ്റമാറ്റിക് തിയോളജിയിൽ ഡോക്ടറേറ്റും, കോട്ടയം മഹാത്മഗാന്ധി യൂണിവേഴ്സിറ്റിയിൽ നിന്ന് തത്വശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. വത്തിക്കാനിലെ കോൺഗ്രിഗേഷൻ ഫോർ കാത്തലിക്ക് എഡ്യൂക്കേഷൻ 2020ൽ അദ്ദേഹത്തെ പ്രൊഫസർ പദവി നല്കി അംഗീകരിച്ചിട്ടുണ്ട്. 16 ദൈവശാസ്ത്ര ഗ്രന്ഥ കർത്താവായ ഡോ. സെബാസ്റ്റ്യൻ അറിയപ്പെടുന്ന വാഗ്മികൂടിയാണ്.

More Archives >>

Page 1 of 376