India - 2025
സൈമണിന്റെ കുടുംബത്തിന് പ്രതിമാസം 20,000 രൂപയുടെ സഹായം
പ്രവാചക ശബ്ദം 13-02-2021 - Saturday
തൃശൂര്‍: ഇന്നലെ മരണമടഞ്ഞ കേരളത്തിലെ പ്രമുഖ പ്രോലൈഫ് പ്രവർത്തകൻ അട്ടാട്ട് ഇടവക അക്കരപറമ്പൻ വറീത് മകൻ സൈമണിന്റെ കുടുംബത്തിന് അതിരൂപത ലീജിയന്‍ ഓഫ് അപ്പസ്തോലിക് ഫാമിലീസ് (ലോഫ് ) പ്രതിമാസം 10,000 രൂപ സാമ്പത്തിക സഹായം നല്‍കും. ഇന്നലെ ചേര്‍ന്ന കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനമെടുത്തതെന്ന് ഡയറക്ടര്‍ റവ. ഡോ. ഫ്രാന്‍സിസ് ആളൂര്‍, പ്രസിഡന്റ് കപ്പിള്‍സായ ഡോ. ടോണി ജോസഫ്- ഡോ. സുനി ടോണി എന്നിവര്‍ പറഞ്ഞു. അതിരൂപത സാന്ത്വനത്തിന്റെ ഗോഡ്സ് ഓണ്‍ ഫാമിലി പ്രൊജക്ടിന്റെ ഭാഗമായി പ്രതിമാസം 10,000 രൂപയുടെ വീട്ടാവശ്യത്തിനുള്ള സാധനങ്ങള്‍ 10 വര്‍ഷത്തേക്കു നല്‍കാനും തീരുമാനിച്ചതായി ഡയറക്ടര്‍ ഫാ. ജോയ് മൂക്കന്‍ അറിയിച്ചു.