News - 2025

'ഫ്രത്തേല്ലി തൂത്തി' ഇനി റഷ്യൻ ഭാഷയിലും

പ്രവാചക ശബ്ദം 28-02-2021 - Sunday

റോം: സാഹോദര്യത്തെയും സാമൂഹ്യ സൗഹൃദത്തെയും അധികരിച്ചു ഫ്രാന്‍സിസ് പാപ്പ പുറപ്പെടുവിച്ച ചാക്രികലേഖനമായ 'ഫ്രത്തേല്ലി തൂത്തി' ഇനി റഷ്യൻ ഭാഷയിലും. ചാക്രിക ലേഖനത്തിന്റെ റഷ്യൻ പരിഭാഷ മാർച്ച് 3ന് (03/03/2021) മോസ്കോയിലെ 'പൊക്രോവ്സ്ക്കിയെ വൊറോത്ത' സാംസ്കാരിക കേന്ദ്രത്തിൽവെച്ചു പ്രകാശനം ചെയ്യും.

റഷ്യൻ ഫെഡറേഷനിലെ മുസ്ലീങ്ങളുടെ ആദ്ധ്യാത്മിക നേതൃത്വത്തിൻറെ തലവനായ ഇസ്ലാം നിയമപണ്ഡിതൻ ഷെയ്ക് റവിൽ ഗൈനുത്ദിൻ, രാജ്യത്തെ അപ്പസ്തോലിക് ന്യൂണ്‍ഷോ ആർച്ച്ബിഷപ്പ് ജൊവാന്നി ദ അനിയേല്ലൊ, മോസ്കോയിലെആർച്ചുബിഷപ്പ് പാവൊളൊ പെത്സി എന്നിവർ സംയുക്തമായിട്ടായിരിക്കും പ്രകാശനകർമ്മം നിർവ്വഹിക്കുക.

2020 ഒക്ടോബർ 3ന് ഇറ്റലിയിലെ അസ്സീസി പട്ടണത്തിൽ, വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ കബറിടത്തിങ്കൽവെച്ച് പാപ്പ ഒപ്പുവച്ച ഈ ചാക്രികലേഖനം പിറ്റേന്നു ഒക്ടോബർ 4നാണ് പ്രകാശനം ചെയ്തത്.

More Archives >>

Page 1 of 628