News - 2025
പ്രമുഖ വചനപ്രഘോഷകൻ ഫാ. ആന്റോ കണ്ണമ്പുഴ നിര്യാതനായി
പ്രവാചക ശബ്ദം 23-05-2021 - Sunday
പോട്ട ഡിവൈൻ മിനിസ്ട്രീസിലെ വചനപ്രഘോഷകനും ധ്യാനഗുരുവുമായ ഫാ. ആന്റോ കണ്ണമ്പുഴ നിര്യാതനായി. ഹോളിഫയര്‍മിനിസ്ട്രി വഴി അനേകർക്ക് പരിശുത്മാവിനെ പകര്‍ന്നു നല്‍കിയ വൈദികൻ ഇന്നു പന്തക്കുസ്താ തിരുനാള്‍ദിനത്തിൽ കരുണയുടെ മണിക്കൂറിലാണ് നിത്യതയിലേക്ക് യാത്രയായത്. 52 വയസായിരിന്നു.
കോവിഡ് ബാധിതനായ അദ്ദേഹം രോഗമുക്തി നേടിയെങ്കിലും ശ്വാസകോശത്തിൽ ഉണ്ടായ ന്യൂമോണിയ ബാധയെ തുടർന്ന് വെന്റിലേറ്ററിൽ ആയിരുന്നു. കോയമ്പത്തൂരിൽ വച്ച് രോഗം സ്ഥിരീകരിച്ച ശേഷം രണ്ടാഴ്ചമുമ്പ് ആരോഗ്യനില മോശമായതിനെ തുടർന്ന് എറണാകുളത്തെ ലിസി ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റുകയായിരുന്നു.
മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രം അഡ്മിനിസ്ട്രേറ്റർ , പോട്ട ആശ്രമം ഡയറക്ടർ, പുതുപ്പാടി വിൻസെൻഷ്യൻ ധ്യാനകേന്ദ്രം ഡയറക്ടർ എന്നീ നിലകളിലും സേവനം അനുഷ്ടിച്ചിരുന്നു. കഴിഞ്ഞ ആറു വർഷമായി കോയമ്പത്തൂർ ഡിവൈൻ ധ്യാനകേന്ദ്രം ഡയറക്ടറായിരുന്നു ഫാ.ആൻ്റോ.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക