News - 2025

"അവരെല്ലാവരും ഒന്നായിരിക്കട്ടെ": സി‌സി‌ബി‌ഐ എക്യുമെനിക്കല്‍ പുസ്തകം പുറത്തിറക്കി

പ്രവാചകശബ്ദം 03-09-2021 - Friday

ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ ക്രൈസ്തവ സമൂഹങ്ങൾ തമ്മിലുള്ള ആശയവിനിമയവും സമ്പർക്കവും ഐക്യവും ലക്ഷ്യമാക്കി ഭാരത ലത്തീന്‍ കത്തോലിക്ക മെത്രാൻസംഘം (Conference of Catholic Bishops of India – CCBI) മാർഗ്ഗരേഖ പുറത്തിറക്കി. "അവരെല്ലാവരും ഒന്നായിരിക്കട്ടെ" എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച 322 പേജുകൾ ഉള്ള മാർഗ്ഗരേഖ , ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ലിയോപോള്‍ഡോ ജിറെല്ലിയാണ് പ്രകാശനം ചെയ്തത്. രണ്ടാം വത്തിക്കാൻ കൗൺസിൽ മുന്നോട്ടുവച്ച, ക്രൈസ്തവർ തമ്മിലുള്ള ഐക്യത്തിനായുള്ള അഭ്യർത്ഥനയെ എടുത്തുപറഞ്ഞ അപ്പസ്തോലിക ന്യൂൺഷ്യോ, പ്രാർത്ഥനയ്ക്കും പരസ്പര സംഭാഷണത്തിനും ആഹ്വാനം ചെയ്തു.

സഭൈക്യവുമായി യോജിച്ചുപോകുന്ന ഒരു രീതി ഭാരതത്തിലെ എല്ലാ ക്രൈസ്തവ സഭകളിലും ഉണ്ടാകണമെന്നും, അങ്ങനെ എല്ലാ ജനതകളുടെയും ഇടയിൽ ഐക്യത്തിന്റെ സാക്ഷ്യം നൽകാൻ ക്രൈസ്തവർക്ക് സാധിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി ആർച്ച് ബിഷപ്പ് അനിൽ തോമസ് ജോസഫ് കൂട്ടോ, പുതിയ പുസ്തകം ഒഴിച്ചുകൂടാനാവാത്തതും വളരെ ഉപയോഗപ്രദമാണെന്നും അഭിപ്രായപ്പെട്ടു. പുസ്തകത്തിന്റെ പ്രകാശനചടങ്ങിൽ ഫരീദാബാദ് രൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, ഇന്ത്യയിലെ മെത്തഡിസ്റ് സഭാമെത്രാൻ ബിഷപ്പ് സുബോധ് സി. മണ്ഡൽ, ഈസ്റ്റേൺ ചര്‍ച്ച് ഓഫ് ബിലീവേഴ്‌സ് മെത്രാൻ ജോൺ മോർ ഇറേനിയൂസ് എന്നിവരും പങ്കെടുത്തിരുന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 689