News
സൈന്യത്തെ പിന്‍വലിക്കരുത്, ക്രൈസ്തവരെയും യസീദികളെയും സംരക്ഷിക്കണം: ജോ ബൈഡന് ഇറാഖി സഖ്യ നേതാക്കളുടെ കത്ത്
പ്രവാചകശബ്ദം 02-09-2021 - Thursday
വാഷിംഗ്‌ടണ്‍ ഡി.സി: ഇറാഖിലെ പീഡിത ക്രൈസ്തവ സമൂഹം അടക്കമുള്ള മതന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിനായി അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിധ്യം ഇറാഖില്‍ തുടരണമെന്ന അഭ്യര്‍ത്ഥനയുമായി പ്രസിഡന്‍റ് ജോ ബൈഡന് ക്രിസ്റ്റ്യന്‍-യസീദി സഖ്യ സംഘടനാ നേതാക്കളുടെ കത്ത്. വംശഹത്യയുടെ വക്കില്‍ നില്‍ക്കുന്ന രണ്ട് ചരിത്ര ജനതകളായ അസ്സീറിയന്‍ ക്രൈസ്തവര്‍ക്കും, യസീദികള്‍ക്കും വേണ്ടി ഇറാഖില്‍ അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിധ്യം തുടരണമെന്ന് അഭ്യര്‍ത്ഥിച്ചുക്കൊണ്ട് അസ്സീറിയന്‍ ക്രിസ്ത്യാനികളുടെ അവകാശ സംരക്ഷണത്തിന് വേണ്ടി നിലകൊള്ളുന്ന ‘ഇറാഖി ക്രിസ്റ്റ്യന്‍ റിലീഫ് കൗണ്‍സില്‍’ന്റെ സ്ഥാപകയും പ്രസിഡന്റുമായ ജൂലിയാന ടൈമൂരാസിയും, യസീദി അവകാശ സംരക്ഷണ സംഘടനയായ യാസ്ദാ സംഘടനയുടെ വൈസ് പ്രസിഡന്റുമായ ഹാദി പിറും ചേര്‍ന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റ് 31നാണ് കത്തയച്ചത്.
അഫ്ഗാനിസ്ഥാനിലെ ദുരന്തം നമ്മളെ എന്തെങ്കിലും പഠിപ്പിക്കുന്നുണ്ടെങ്കില്‍, ഇനിയും ഇത്തരമൊരു സംഭവം ആവര്‍ത്തിക്കാതിരിക്കുവാന്‍ നമ്മുടെ കഴിവിന്റെ പരമാവധി നമ്മള്‍ ചെയ്യണമെന്നു കത്തില്‍ പറയുന്നു. 2011-ല്‍ അമേരിക്കന്‍ സൈന്യത്തെ ഇറാഖില്‍ നിന്നും പിന്‍വലിക്കുവാന്‍ തീരുമാനിച്ചതിന് ശേഷം 3 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ലോകത്തെ ഏറ്റവും അപകടകാരിയായ ഇസ്ലാമിക തീവ്രവാദി സംഘടനയെ നേരിടുവാന്‍ അമേരിക്കക്ക് ഇറാഖിലേക്ക് വരേണ്ടി വന്നത് കത്തില്‍ ഓര്‍മ്മിപ്പിക്കുന്നു. അന്ന് ഇറാഖി ക്രിസ്ത്യാനികളും, യസീദികളും നേരിട്ടതിന്റെ ആവര്‍ത്തനമാണ് ഇപ്പോള്‍ അഫ്ഗാനില്‍ സംഭവിക്കുന്നതെന്നും കത്ത് ചൂണ്ടിക്കാട്ടുന്നു.
സൈനീക ശക്തി കൂടാതെ താലിബാനേയോ, ഇസ്ലാമിക് സ്റ്റേറ്റിനേയോ വിശ്വാസത്തിലെടുക്കുവാന്‍ കഴിയില്ലെന്നാണ് അഫ്ഗാനിസ്ഥാനിലെ സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ഇറാഖിലെ ക്രൈസ്തവര്‍ക്ക് ആയിരകണക്കിന് വര്‍ഷങ്ങളുടെ ചരിത്രമുണ്ടെങ്കിലും അവരുടെ ഭാവി നേര്‍ത്ത ചരടില്‍ തൂങ്ങുകയാണ്. ഇറാഖില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുവാന്‍ എന്തൊക്കെ സമ്മര്‍ദ്ധമുണ്ടെങ്കിലും അതെല്ലാം അതിജീവിക്കണമെന്ന് ഇരുവരും ജോ ബൈഡനോടു അഭ്യര്‍ത്ഥിച്ചു.
ഇറാഖിലെ മതന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ അമേരിക്കന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കനുമായി ഒരു കൂടിക്കാഴ്ച തരപ്പെടുത്തുന്നതിനുള്ള ശ്രമത്തിലാണ് ഇരുവരും. അന്തരിച്ച ഷിക്കാഗോ കര്‍ദ്ദിനാള്‍ ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെ നിര്‍ദ്ദേശപ്രകാരം 2007-ലാണ് ടൈമൂരാസി ഇറാഖി ക്രിസ്റ്റ്യന്‍ റിലീഫ് കൗണ്‍സിലിന് തുടക്കം കുറിക്കുന്നത്. ഇറാഖിലെ അസ്സീറിയന്‍ ക്രൈസ്തവരുടെയും, യസീദികളുടേയും, മറ്റ് മതന്യൂനപക്ഷങ്ങളുടേയും സംരക്ഷണത്തിനു വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്ത് 2021-ലെ സമാധാനത്തിനു വേണ്ടിയുള്ള നോബല്‍ പുരസ്കാരത്തിനായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്ന വ്യക്തിയാണ് അസ്സീറിയന്‍ ക്രൈസ്തവ വനിതയായ ടൈമൂരാസി.
പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും.
☛ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
☛ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക