India - 2025

വൈദികനെതിരെ കള്ളക്കേസെടുത്ത സംഭവം: യുപി മുഖ്യമന്ത്രിയ്ക്കു പി.സി തോമസ് കത്തയച്ചു

25-10-2021 - Monday

കോട്ടയം: ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ പത്തിന് ഏതാനും കന്യാസ്ത്രീകളെ പോലീസ് സ്‌റ്റേഷനില്‍ അനധികൃതമായി തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് അവരെ ഇറക്കാന്‍ സ്‌റ്റേഷനിലെത്തിയ വൈദികനെതിരെ കള്ളക്കേസെടുത്ത പോലീസ് നടപടിയെ ചോദ്യം ചെയ്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനും മുന്‍ കേന്ദ്രമന്ത്രിയുമായ പി.സി തോമസ് കത്തയച്ചു. ബസ് കയറി പോകാന്‍ തുടങ്ങിയ ഒരു കന്യാസ്ത്രീയെയും കൂടെ വന്ന മറ്റൊരു കന്യാസ്ത്രീയെയും ഡ്രൈവറെയും ഉള്‍പ്പെടെയാണ് ചില ആളുകള്‍ തടഞ്ഞത്.

ഡ്രൈവറെ അതിക്രൂരമായി മര്‍ദിക്കുകയും ചെയ്തു. അതിനെതിരെ പോലീസില്‍ പരാതി പറഞ്ഞ കന്യാസ്ത്രികളെയും ഒപ്പമുണ്ടായിരുന്ന ഡ്രൈവറെയും തടഞ്ഞു വെക്കുകയാണ് പോലീസ് ചെയ്തത്. ഇവരെ ഇറക്കുവാന്‍ ആണ് കോളജ് പ്രിന്‍സിപ്പലായ വൈദികന്‍ അവിടെ ചെന്നത്. കന്യാസ്ത്രീകളെ വിട്ടയച്ചെങ്കിലും വൈദികനെതിരെ കേസെടുക്കുകയായിരുന്നു. യുപിയിലും മറ്റു ചില പ്രദേശങ്ങളിലും ക്രൈസ്തവര്‍ക്കെതിരെ നീചമായ രീതിയില്‍ അക്രമങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നതിനെതിരെ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും തോമസ് കത്തയിച്ചിട്ടുണ്ട്.

More Archives >>

Page 1 of 422