India - 2024

കാഞ്ഞിരപ്പള്ളി രൂപത കൈകോര്‍ത്തു; ദുരിതബാധിതര്‍ക്ക് ഗൃഹോപകരണങ്ങള്‍ നല്‍കി

01-11-2021 - Monday

കാഞ്ഞിരപ്പള്ളി: പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി കാഞ്ഞിരപ്പള്ളി രൂപത കൈകോര്‍ത്തു. കോട്ടയം, ഇടുക്കി ജില്ലകളുടെ വിവിധ ഭാഗങ്ങളിലായി പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി രൂപത തയാറാക്കിയ 'റെയിന്‍ബോ 2021' പദ്ധതിയുടെ ആദ്യ ഘട്ടമെന്ന നിലയില്‍ 130 കുടുംബങ്ങളില്‍ 15000 രൂപ വീതം വിലവരുന്ന ഗൃഹോപകരണ കിറ്റുകള്‍ വിതരണം ചെയ്തു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു.

എസ്എംവൈഎം രൂപത ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൊച്ചുപുരയ്ക്കല്‍, പ്രസിഡന്റ് ആദര്‍ശ് കുര്യന്‍, ജനറല്‍ സെക്രട്ടറി തോമസ് കത്തിലാങ്കല്‍, അഞ്ചിലിപ്പ സെന്റ് പയസ് പള്ളി വികാരി ഫാ. സെബാസ്റ്റ്യന്‍ ഉള്ളാട്ട് എന്നിവര്‍ പ്രസംഗിച്ചു. എസ്എംവൈഎം പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് ലക്ഷക്കണക്കിനു രൂപ വില വരുന്ന ഗൃഹോപകരണങ്ങള്‍ ശേഖരിച്ചതും വിതരണം ചെയ്തതും. സന്യസ്തര്‍, വിവിധ ഇടവകാംഗങ്ങള്‍, ഭക്തസംഘടനകള്‍ തുടങ്ങിയവരുടെ സഹകരണത്തിലാണ് ഗൃഹോപകരണങ്ങള്‍ ശേഖരിച്ചത്.


Related Articles »