India - 2025
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി നാളെ വഞ്ചനാദിനമായി ആചരിക്കും
പ്രവാചകശബ്ദം 06-11-2021 - Saturday
കൊച്ചി: 80:20 ന്യൂനപക്ഷ ആനുകൂല്യ അനുപാതത്തിലുള്ള ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചു കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി നാളെ വഞ്ചനാദിനമായി ആചരിക്കും. കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ, ഇടവക സമിതികളുടെ നേതൃത്വത്തില്‍ പ്രതിഷേധ യോഗങ്ങള്‍, ധര്‍ണകള്‍, മുഖ്യമന്ത്രിക്ക് കത്തയയ്ക്കല്‍ എന്നിവ നടത്തും. കൂടാതെ അതത് പ്രദേശത്തുള്ള ജനപ്രതിനിധികള്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും നിവേദനങ്ങള്‍ സമര്‍പ്പിക്കും. ഗ്ലോബല്‍ സമിതി ഈ കേസില്‍ സുപ്രീം കോടതിയില്‍ കക്ഷി ചേരാന്‍ തീരുമാനിച്ചു. സര്‍ക്കാര്‍ തീരുമാനത്തില്‍ നിന്നു പിന്‍വാങ്ങിയില്ലെങ്കില്‍ കൂടുതല്‍ പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വഞ്ചനാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇരിങ്ങാലക്കുടയില്‍ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം നിര്‍വഹിക്കും.