India - 2025
'മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ കേസില്‍പ്പെടുത്താനുള്ള നീക്കം അപലപനീയം'
പ്രവാചകശബ്ദം 02-11-2021 - Tuesday
കൊച്ചി: നര്‍കോട്ടിക്, ലവ് ജിഹാദ് പ്രശ്നങ്ങള്‍ സ്വന്തം സമുദായത്തോട് പങ്കുവച്ചതിന്റെ പേരില്‍ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ കേസില്‍ പെടുത്താനുള്ള നീക്കം അപലപനീയമാണെന്നും അദ്ദേഹത്തിനൊപ്പം സമുദായം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി. മാര്‍ കല്ലറങ്ങാട്ട് പറഞ്ഞത് സമുദായത്തിന്റെ ആശങ്കയും ശബ്ദവുമാണ്. അദ്ദേഹം ഉന്നയിച്ച സാമൂഹ്യപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുകയും പരിഹരിക്കുകയുമാണു വേണ്ടത്. കുറ്റകൃത്യങ്ങള്‍ അവസാനിക്കുമ്പോള്‍ സമുദായ സൗഹാര്ദംസ വളരുമെന്നതില്‍ സംശയമില്ല. അതിന് എല്ലാ സമുദായങ്ങളും കൈകോര്‍ക്കണം. യോഗത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു.