India - 2025

ദുരിതബാധിതര്‍ക്ക് രണ്ടായിരം രൂപയുടെ കിറ്റുമായി കോട്ടയം അതിരൂപതയും റിലയന്‍സും

പ്രവാചകശബ്ദം 02-11-2021 - Tuesday

കോട്ടയം: പ്രളയ മണ്ണിടിച്ചില്‍ ദുരന്തം നേരിട്ട കോട്ടയം, ഇടുക്കി ജില്ലകളിലെ 1200 കുടുംബങ്ങള്‍ക്ക് കരുതല്‍ ഒരുക്കുകയാണ് കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയും റിലയന്‍സ് ഫൗണ്ടേഷനും. കൊക്കയാര്‍, പെരുവന്താനം, മണിമല, മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, കൂട്ടിക്കല്‍, പാറത്തോട്, ചിറക്കടവ് പഞ്ചായത്തുകളിലെ ദുരന്തം നേരിട്ട കുടുംബങ്ങള്‍ക്കാണ് സഹായ ഹസ്തം ഒരുക്കുന്നത്. പായ, ബെഡ്ഷീറ്റ്, വസ്ത്രങ്ങള്‍, ലോഷന്‍, മോപ്പ്, കുളിസോപ്പ്, അലക്ക് സോപ്പ് എന്നിവ ഉള്‍പ്പെടുന്ന രണ്ടായിരം രൂപ വീതം വിലയുള്ള കിറ്റുകളാണ് വിതരണം ചെയ്യുന്നത്. കെഎസ്എസ്എസ് സ്റ്റാഫംഗങ്ങളുടെയും റിലയന്‍സ് ഫൗണ്ടേഷന്‍ പ്രതിനിധികളുടെയും നേതൃത്വത്തില്‍ അതാത് പഞ്ചായത്തുകളുമായി സഹകരിച്ചാണ് കിറ്റുകള്‍ വിതരണം ചെയ്യുന്നത്.

അവശ്യ കിറ്റുകളുടെ വിതരണത്തിന്റെ ഫ്‌ലാഗ് ഓഫ് കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് നിര്‍വഹിച്ചു. കോട്ടയം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, കോട്ടയം ജില്ലാപഞ്ചായത്ത് മെംബര്‍ ഡോ. റോസമ്മ സോണി, കൗണ്‍സിലര്‍മാരായ ബിന്‍സി സെബാസ്റ്റ്യന്‍, ടി.സി. റോയി, റിലയന്‍സ് ഫൗണ്ടേഷന്‍ മാനേജര്‍മാരായ നഫാസ് നാസര്‍, അനൂപ് രാജന്‍ എന്നിവര്‍ പങ്കെടുത്തു. 1200 കുടുംബങ്ങള്‍ക്കായി 24 ലക്ഷം രൂപയുടെ സഹായമാണ് ലഭ്യമാക്കുന്നത്.

More Archives >>

Page 1 of 424