Life In Christ - 2024

പ്രാർത്ഥനയെന്നത് ദൈവത്തെ ശ്രവിക്കുന്നതും കണ്ടുമുട്ടുന്നതും: ഫ്രാന്‍സിസ് പാപ്പ

പ്രവാചകശബ്ദം 19-11-2021 - Friday

വത്തിക്കാന്‍ സിറ്റി: പ്രാർത്ഥനയെന്നത് ദൈവത്തെ ശ്രവിക്കുന്നതും അവിടുത്തെ കണ്ടുമുട്ടുന്നതുമാണെന്ന് ഫ്രാൻസിസ് പാപ്പ. ഇന്നലെ നവംബർ 18ന് ട്വിറ്ററിൽ പ്രാർത്ഥന (#Prayer) എന്ന ഹാഷ്‌ടാഗോടുകൂടി എഴുതിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം കുറിച്ചത്. ദൈവത്തെ ശ്രവിക്കുകയും കണ്ടുമുട്ടുകയും ചെയ്യുന്ന ഒരു വ്യക്തിയുടെ ജീവിതത്തിൽ, അനുദിനം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ജീവിതത്തിന് തടസങ്ങളായി മാറുകയല്ല , മറിച്ച് നമുക്ക് മുന്നിലുള്ള മറ്റു മനുഷ്യരെ കണ്ടുമുട്ടാനും അവരെ ശ്രവിക്കാനും ദൈവം നൽകുന്ന ഒരു അവസരവും വിളിയുമായി മാറുകയാണെന്നും പാപ്പ കുറിച്ചു.

മറ്റുള്ളവരുമായുള്ള കണ്ടുമുട്ടലിലൂടെ ജീവിതത്തിലെ പരീക്ഷകൾ വിശ്വാസത്തിലും ഉപവിപ്രവർത്തികളിലും വളരാനുള്ള ഒരു അവസരങ്ങളായി രൂപാന്തരപ്പെടുകയും ചെയ്യുന്നുവെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. വിവിധ ഭാഷകളിലായി 4 കോടിയിലേറെവരുന്ന ട്വിറ്റര്‍ അനുയായികളുള്ള പാപ്പ കുറിക്കുന്ന ട്വിറ്റര്‍ സന്ദേശങ്ങള്‍ അറബി, ലത്തീന്‍, ജര്‍മ്മന്‍ ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാക്കുന്നുണ്ട്.

More Archives >>

Page 1 of 68