India - 2025

ലഹരി വിരുദ്ധ ബോധവത്കരണ ക്യാംപെയിനുമായി കെസിബിസി പ്രോലൈഫ് സമിതി

പ്രവാചകശബ്ദം 29-10-2022 - Saturday

കൊച്ചി: യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്നുപയോഗത്തിനെതിരേ കെസിബിസി പ്രോലൈഫ് സമിതി ബോധവത്കരണ ക്യാംപെയിന്‍ സംഘടിപ്പിക്കുന്നു. 31ന് തൃശൂർ സെന്റ് തോമസ് കോളജിൽ നടക്കുന്ന പരിപാടിയിൽ തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ അധ്യക്ഷത വഹിക്കും. എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ കെ.എസ്. സുരേഷ് ഉദ്ഘാടനം ചെയ്യും.

കെസിബിസി പ്രോലൈഫ് സമിതി ഡയറക്ടർ ഫാ. ക്ലീറ്റസ് വർഗീസ്, സംസ്ഥാന പ്രസി ഡന്റ് ജോൺസൺ ചൂരേപ്പറമ്പിൽ, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടൻ, സീറോ മലബാർ സഭ പ്രോലൈഫ് അപ്പസ്തോലേറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്, സിസ്റ്റർ മേരി ജോർജ്, സെന്റ് തോമസ് കോളജ് പ്രിൻസിപ്പൽ ഫാ. മാർട്ടിൻ കൊളമ്പ്രത്ത്, തൃശൂർ അതിരൂപത പ്രോലൈഫ് സമിതി ഡയറക്ടർ ഫാ. ഡെന്നി താണി ക്കൽ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് ജോയ്സ് മുക്കുടം ലഹരിക്കെതിരേയുള്ള മാജിക് ഷോ അവതരിപ്പിക്കും.

More Archives >>

Page 1 of 490