India - 2025

ഫാ. തിയോഡേഷ്യസ് ഡിക്രൂസ് ഖേദം പ്രകടിപ്പിച്ചു

പ്രവാചകശബ്ദം 01-12-2022 - Thursday

തിരുവനന്തപുരം: തുറമുഖ വകുപ്പ് മന്ത്രി അബ്ദുറഹ്മാനെതിരേ വിഴിഞ്ഞം സമരസമിതി കൺവീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് കഴിഞ്ഞദിവസം നടത്തിയ പരാമർശത്തിൽ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു. വിഴിഞ്ഞം സമരസമിതി അംഗങ്ങളും മത്സ്യത്തൊഴിലാളികളും ദേശദ്രോഹികളും രാ ജ്യവിരുദ്ധരുമാണെന്ന മന്ത്രിയുടെ പ്രസ്താവന തന്നിൽ സ്വാഭാവികമായി സൃഷ്ടിച്ച വികാരവിക്ഷോഭമാണ് മന്ത്രിക്കെതിരേ നടത്തിയ പരമാർശമെന്നു ഖേദപ്രകടനത്തിൽ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു.

ഒരു നാക്കുപിഴവായി സംഭവിച്ച പരാമർശത്തിൽ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ന്യൂനപക്ഷങ്ങൾ തമ്മിൽ കൈകോർത്ത് പ്രവർത്തിക്കേണ്ട സമയത്ത് താൻ തടത്തിയ പ്രസ്താവന ന്യൂനപക്ഷങ്ങൾക്കിടയിൽ ചേരിതിരിവുണ്ടാക്കാൻ ഇടയായതിൽ ഖേദിക്കുന്നതായും പത്രക്കുറിപ്പിൽ വ്യക്തമാക്കി.

ഫാ. തിയോഡേഷ്യസ് മന്ത്രിക്കെതിരേ നടത്തിയ പരാമർശം പെട്ടെന്നുണ്ടായ വികാ രവിക്ഷോഭത്തിൽ സംഭവിച്ചതാണെന്നും അതു പിൻവലിക്കുകയും നിർവ്യാജം ഖേദം പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ ഈ പ്രശ്നം അവസാനിപ്പിക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്നു ലത്തീൻ തിരുവനന്തപുരം അതിരൂപതാ വക്താവ് ഫാ. സി. ജോസഫും പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

More Archives >>

Page 1 of 495