News

ഫ്രാന്‍സിസ് പാപ്പക്ക് ആറന്മുളക്കണ്ണാടി സമ്മാനിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ

പ്രവാചകശബ്ദം 12-09-2023 - Tuesday

വത്തിക്കാൻ സിറ്റി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. വത്തിക്കാൻ കൊട്ടാരത്തിൽ നടന്ന കൂടിക്കാഴ്ചയിൽ മാർപാപ്പയ്ക്ക് മലങ്കരസഭയുടെ സ്നേഹോപഹാരമായി ആറന്മുള കണ്ണാടി കാതോലിക്കാ ബാവ നൽകി. വിശേഷപ്പെട്ട കാസ, മാർപാപ്പയും ബാവായ്ക്ക് നൽകി. മാർപാപ്പയോടൊപ്പം കാതോലിക്കാ ബാവയും മലങ്കര സഭയുടെ പ്രതിനിധി സംഘവും ഉച്ചഭക്ഷണത്തിനു ശേഷമാണു മടങ്ങിയത്.

എപ്പിസ്കോപ്പൽ സൂനഹദോസ് സെക്രട്ടറി യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീ ത്ത, മെത്രാപ്പോലീത്തമാരായ യൂഹാനോൻ മാർ ദിമതിയോസ്, ഏബ്രഹാം മാർ സ്തേഫാനോസ്, വൈദിക ട്രസ്റ്റി റവ.ഡോ. തോമസ് വർഗീസ് അമയിൽ, അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ, ഫാ. ഗീവർഗീസ് ജോൺസൺ, ഫാ. അശ്വിൻ ഫെർണാണ്ടസ്, ജേക്കബ് മാത്യു എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. തന്റെ മുൻഗാമി പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ വത്തിക്കാൻ സന്ദർശനത്തിന്റെ 10-ാം വാർഷികത്തിലാണ് ഇപ്പോഴത്തെ സന്ദർശനമെന്നത് ശ്രദ്ധേയമാണ്.

More Archives >>

Page 1 of 882