News - 2025
സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപനം ഇന്‍ഡോറില്‍ നടത്തുമെന്ന് സൂചന
സ്വന്തം ലേഖകന്‍ 25-03-2017 - Saturday
എറണാകുളം: സിസ്റ്റർ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയർത്തുന്നതിന്റെ ഔദ്യോഗിക ചടങ്ങ് ഇൻഡോറിൽ നടത്തുമെന്ന് സൂചന. ഇക്കാര്യത്തിൽ സഭയിലെ ബന്ധപ്പെട്ട മെത്രാന്മാരും വത്തിക്കാൻ പ്രതിനിധികളുമായും കൂടിയാലോചന നടത്തിയശേഷം വരും ദിവസങ്ങളിൽ അന്തിമ തീരുമാനമെടുക്കുമെന്നു ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോണ്ഗ്രിഗേഷൻ മദർ ജനറൽ സിസ്റ്റർ ആൻ ജോസഫ് അറിയിച്ചു. ഇന്‍ഡോര്‍ ആസ്ഥാനമാക്കിയാണ് സിസ്റ്റര്‍ തന്റെ പ്രേഷിതപ്രവര്‍ത്തനം നടത്തിയിരിന്നത്.
അതേ സമയം വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തുകയാണെന്ന് പ്രഖ്യാപനം വന്ന ഉടനെ സിസ്റ്റർ റാണി മരിയയുടെ ഘാതകൻ സമന്ദർസിംഗ് ഇന്നലെ സിസ്റ്ററിന്റെ സഹോദരിയും എഫ്സിസി സമൂഹാംഗവുമായ സിസ്റ്റർ സെൽമിയെ ഫോണിൽ വിളിച്ചു. വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്കു സിസ്റ്റർ റാണി മരിയ ഉയർത്തപ്പെടുന്നതിന്റെ സന്തോഷവും ആഹ്ലാദവും സമന്ദർസിംഗ് പങ്കിട്ടു.
തന്റെ പ്രാർഥനകൾക്കു ദൈവം സന്തോഷകരമായ ഉത്തരം നൽകിയതെന്നു സമന്ദർ സിംഗ് പറഞ്ഞു. ജയിൽവാസത്തിനിടെ മാനസാന്തരപ്പെട്ട സമന്ദർസിംഗ് ജയിൽമോചിതനായശേഷം എല്ലാവർഷവും രക്ഷാബന്ധൻ ദിനത്തിൽ സിസ്റ്റർ സെൽമിയെ സന്ദർശിച്ചു കൈയിൽ രാഖി കെട്ടുക പതിവാണ്. ഇൻഡോറിലെ ഗ്രാമത്തിൽ കുടുംബത്തോടൊപ്പമാണു സമന്ദർസിംഗ് ഇപ്പോഴുള്ളത്.