News - 2025
പാലാ കത്തീഡ്രലില്‍ വൈദികരുടെ കാല് കഴുകും
സ്വന്തം ലേഖകന്‍ 13-04-2017 - Thursday
കോട്ടയം: പാലാ സെന്റ് തോമസ് കത്തീഡ്രൽ ദേവാലയത്തിലെ പെസഹ തിരുകര്‍മ്മങ്ങളോട് അനുബന്ധിച്ച് 12 വൈദികരുടെ കാല്‍കഴുകും. പൗരസ്ത്യ സഭാ പാരമ്പര്യമനുസരിച്ച് മെത്രാൻ തന്റെ 12 വൈദികരുടെയോ സന്യാസസഭാധ്യക്ഷൻ (ആബട്ട്) തന്റെ ആശ്രമത്തിലെ 12 സന്യാസികളുടെയോ പാദങ്ങൾ കഴുകുകയാണ് ചെയ്തിരുന്നത്. ഈ പാരമ്പര്യത്തിന്റെ വീണ്ടെടുക്കല്‍ ലക്ഷ്യമിട്ടാണ് പാലാ രൂപത വൈദികരുടെ പാദങ്ങൾ കഴുകുന്നതിലൂടെ ചെയ്യുന്നത്.
കാല്‍കഴുകല്‍ ശുശ്രൂഷയ്ക്ക് ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യകാര്‍മ്മികത്വം വഹിക്കും. മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപറമ്പിൽ, വികാരി ജനറാൾമാർ, വൈദികർ തുടങ്ങിയവർ സഹകാര്‍മ്മികരാകും. രൂപതയിലെ വിവിധ സേവനങ്ങളിലേർപ്പെട്ടിരിക്കുന്ന 12 വൈദികരാണ് കാലുകഴുകൽ ശുശ്രൂഷയ്ക്കായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കൂദാശകൾ പരികർമം ചെയ്യുന്നതിനാവശ്യമായ മൂറോൻ ആശീർവദിക്കുന്ന കർമവും പെസഹാ തിരുക്കർമങ്ങൾക്കുമുന്പ് ബിഷപ്പിന്റെ മുഖ്യകാർമികത്വത്തിൽ പാലാ കത്തീഡ്രൽ ദേവാലയത്തിൽ നടത്തും.