News - 2025
ലോകത്തിലെ ഏറ്റവും പ്രായമേറിയ കന്യാസ്ത്രീ അന്തരിച്ചു
സ്വന്തം ലേഖകന്‍ 30-05-2017 - Tuesday
ഇറ്റലി: ലോകത്തിലെ ഏറ്റവും പ്രായമേറിയ കത്തോലിക്കാ സന്യാസിനി സിസ്റ്റര്‍ കാൻഡിഡ ബെലോട്ടി അന്തരിച്ചു. 110 വയസ്സായിരിന്നു. വിശുദ്ധ കാമിലേ ഡി ലെല്ലിസ് സ്ഥാപിച്ച സഭയിലെ അംഗമായിരിന്നു സിസ്റ്റര്‍ കാൻഡിഡ. 1907 ഫെബ്രുവരി 20 ന് ആണ് കാൻഡിഡ ജനിച്ചത്. സിസ്റ്ററിന്റെ നൂറ്റിപത്താം പിറന്നാളിനോടനുബന്ധിച്ച് ഫ്രാൻസിസ് പാപ്പ ജന്മദിനാശംസകള്‍ നേര്‍ന്നിരിന്നു.
സിസ്റ്റര്‍ ബെലോട്ടിയുടെ ജീവിത കാലഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട പത്താമത്തെ മാർപാപ്പയാണ് ഫ്രാൻസിസ് പാപ്പ. 2014ൽ സിസ്റ്റര്‍ മാര്‍പാപ്പയുമായി കൂടികാഴ്ച നടത്തിയിരിന്നു. രോഗികളെയും ശുശ്രൂഷിക്കാനായും യുവജനങ്ങളുടെ ക്ഷേമത്തിനായും ജീവിതം മാറ്റിവെച്ച സന്യസ്ഥയായിരിന്നു സിസ്റ്റര്‍ കാന്‍ഡിഡ. ഇക്കഴിഞ്ഞ മെയ് 27 ശനിയാഴ്ചയാണ് സിസ്റ്റര്‍ കാൻഡിഡ ബെലോട്ടി അന്തരിച്ചത്.