News - 2025

മിലാന്‍ അതിരൂപതയ്ക്ക് പുതിയ അധ്യക്ഷന്‍

സ്വന്തം ലേഖകന്‍ 10-07-2017 - Monday

വത്തിക്കാന്‍ സിറ്റി: യൂറോപ്പിലെ ഏറ്റവും വലിയ അതിരൂപതയായ മിലാന്‍ അതിരൂപതയുടെ പുതിയ അദ്ധ്യക്ഷനായി മോണ്‍സിഞ്ഞോര്‍ മാരിയോ എന്റിച്ചോ ഡെല്‍പിനിയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. നിലവിലെ മെത്രാനായിരിന്ന കര്‍ദ്ദിനാള്‍ ആഞ്ചലോ സ്‌കോള പ്രായാധിക്യം മൂലം വിരമിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. മിലാന്‍ അതിരൂപതയുടെ വികാര്‍ ജനറലായി ശുശ്രൂഷ ചെയ്തുവരികയെയാണ് 65-കാരനായ മോണ്‍സിഞ്ഞോര്‍ മാരിയോക്കു പുതിയ ദൗത്യം ലഭിക്കുന്നത്.

1951 ജൂലൈ 29-ന് ലെംബാര്‍ഡിയിലെ ഗല്ലാരാട്ടിലാണ് മാരിയോയുടെ ജനനം. 1697-ല്‍ സെമിനാരിയില്‍ പ്രവേശിച്ച അദ്ദേഹം 1975 ജൂണ്‍ 7നു പൗരോഹിത്യ സ്വീകരിച്ചു. 2000-ല്‍ മിലാന്‍ അതിരൂപതയുടെ കീഴിലുള്ള എല്ലാ സെമിനാരികളുടെയും റെക്ടര്‍ ഉത്തരവാദിത്വം അദ്ദേഹത്തിന് ലഭിച്ചിരിന്നു. 2012 മുതല്‍ അതിരൂപതയുടെ വികാര്‍ ജനറല്‍ ഉത്തരവാദിത്വം ഇദ്ദേഹത്തിനായിരിന്നു. മിലാന്‍ അതിരൂപതയ്ക്കു കീഴില്‍ 1100 ഇടവകകളും 5.5 മില്ല്യണ്‍ വിശ്വസികളുമാണുള്ളത്.

More Archives >>

Page 1 of 197