News - 2025
ഫാ. മാര്‍ട്ടിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കുവാനുള്ള ശ്രമം തുടരുന്നു
സ്വന്തം ലേഖകന്‍ 08-07-2017 - Saturday
ആലപ്പുഴ: സ്കോട്ട്ലൻഡിൽ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഫാ. മാർട്ടിൻ വാഴച്ചിറയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടരുന്നു. പോസ്റ്റുമോർട്ടം, പ്രാഥമിക അന്വേഷണങ്ങൾ എന്നിവയ്ക്കുശേഷം വരുന്ന പന്ത്രണ്ടാം തീയതിയോടെ മൃതദേഹം വിട്ടുകിട്ടിയേക്കുമെന്നാണ് ബന്ധുക്കള്‍ക്ക് പുതുതായി ലഭിച്ച വിവരം. ജൂലൈ 12 ബുധനാഴ്ച ഉച്ചയ്ക്കു നടപടി പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ഇന്ത്യൻ സമയം ആറോടെ സഭാധികാരികൾക്കു വിട്ടുനൽകിയേക്കും.
ഇതിന് എന്തെങ്കിലും തടസ്സങ്ങള്‍ നേരിടുകയാണെങ്കില്‍ 13ന് രാവിലെയെങ്കിലും വിട്ടുകിട്ടുമെന്നാണ് പ്രതീക്ഷയെന്നു വൈദികന്റെ സഹോദരൻ തങ്കച്ചൻ വാഴച്ചിറ പറഞ്ഞു. നടപടികള്‍ പൂർത്തിയാക്കി 15നോ 16നോ മൃതദേഹം നാട്ടിലെത്തിക്കാനാകുമെന്നാണ് നിലവിലെ കണക്കുകൂട്ടല്‍. സിഎംഐ സഭ ചുമതലപ്പെടുത്തിയിട്ടുള്ള വൈദികന് ഫാ.ടെബിൻ പുത്തൻപുരയ്ക്കലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾക്കു നേതൃത്വം നല്‍കുന്നത്.