News - 2025
മാര്‍പാപ്പയുടെ ട്വിറ്റർ അക്കൗണ്ടിനു 35 മില്യണ്‍ ഫോളോവേഴ്സ്
സ്വന്തം ലേഖകന്‍ 19-07-2017 - Wednesday
വത്തിക്കാൻ സിറ്റി: മാര്‍പാപ്പയുടെ ട്വിറ്റർ അക്കൗണ്ട് '@Pontifex' ഫോളോ ചെയ്യുന്നവരുടെ എണ്ണം 35 മില്യണ്‍. പാപ്പയുടെ ഓരോ ട്വീറ്റും ലക്ഷകണക്കിന് ആളുകളിലേക്ക് റീട്വീറ്റ് ചെയ്യപ്പെടുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഫ്രാന്‍സിസ് പാപ്പയുടെ ട്വിറ്റർ അക്കൗണ്ടിൽ ഫോളോവേഴ്സിന്റെ എണ്ണത്തിൽ വന്‍വർദ്ധനവ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2012 ഡിസംബർ മൂന്നിന് ബനഡിക്റ്റ് പതിനാറാമൻ മാർപ്പാപ്പ ആരംഭിച്ച മാര്‍പ്പാപ്പയുടെ ഔദ്യോഗിക അക്കൗണ്ട്, ഒൻപത് ഭാഷകളിൽ ലഭ്യമാണ്.
130 ലക്ഷത്തോളം ഫോളോവേഴ്സായി സ്പാനിഷ് അക്കൗണ്ട് ആണ് മുന്നിട്ട് നില്ക്കുന്നു. രണ്ടാം സ്ഥാനത്തു നില്ക്കുന്ന ഇംഗ്ലീഷ് അക്കൗണ്ടിൽ 110 ലക്ഷത്തോളം അംഗങ്ങളുണ്ട്. ജൂൺ 30 ന് ഫ്രാന്‍സിസ് പാപ്പ ട്വീറ്റ് ചെയ്ത, രോഗത്താൽ വലയുന്ന മനുഷ്യരെ ശുശ്രൂഷിക്കണമെന്ന സന്ദേശവും ജൂലായ് 8 ന് എഴുതിയ കുടിയേറ്റ സംബന്ധമായ ട്വീറ്റും ലക്ഷകണക്കിന് ആളുകളിലേക്കാണ് എത്തിയത്. ഫ്രാന്‍സിസ് പാപ്പയുടെ ഇൻസ്റ്റഗ്രാമിലെ അക്കൗണ്ടിലും നാൽപത്തിരണ്ട് ലക്ഷം അനുയായികളുണ്ട്.