News - 2025

വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന് പുതിയ സെക്രട്ടറി

സ്വന്തം ലേഖകന്‍ 19-07-2017 - Wednesday

വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്‍റെ പുതിയ സെക്രട്ടറിയായി മോണ്‍സിഞ്ഞോര്‍ ജിയക്കൊമോ മൊറാന്ദിയെ ഫ്രാന്‍സിസ് പാപ്പാ നിയമിച്ചു. ഇറ്റാലിയന്‍ വൈദികനായ ജിയക്കൊമോ മൊറാന്ദിയുടെ നിയമനം ഇന്നലെയാണ് വത്തിക്കാന്‍ പ്രസിദ്ധപ്പെടുത്തിയത്.

സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു വരികെയായിരിന്ന ആര്‍ച്ച്ബിഷപ്പ് ലൂയിസ് ഫ്രാന്‍സിസ്ക്കോ ലദാറിയ വിശ്വാസതിരുസംഘത്തിന്‍റെ അധ്യക്ഷനായി നിയമിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഉപസെക്രട്ടറിയായിരുന്ന മോണ്‍. ജിയക്കൊമോ മൊറാന്ദി സെക്രട്ടറി സ്ഥാനത്തേയ്ക്ക് അവരോധിക്കപ്പെട്ടത്. തിരുസംഘത്തിലെ രണ്ടാമത്തെ പ്രധാനപ്പെട്ട സ്ഥാനമാണ് സെക്രട്ടറി പദവി.

നേരത്തെ ജൂലൈ മാസം ഒന്നാം തീയതിയാണ് വത്തിക്കാന്‍ വിശ്വാസകാര്യ തിരുസംഘത്തിന്‍റെ പുതിയ തലവനായി ആര്‍ച്ച്ബിഷപ്പ് ലൂയിസ് ഫ്രാന്‍സിസ്ക്കോ ലദാറിയ ഫെറെറിനെ ഫ്രാന്‍സിസ് പാപ്പാ നിയമിച്ചത്. ആര്‍ച്ച്ബിഷപ്പ് ലൂയിസ് സ്പെയിന്‍ സ്വദേശിയാണ്.

വ​​​ത്തി​​​ക്കാ​​​നി​​​ലെ വി​​​ശ്വാ​​​സ​​​കാ​​​ര്യ തി​​​രു​​​സം​​​ഘ​​​ത്തി​​​ലെ അം​​​ഗ​​​മാ​​​യി സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ ആലഞ്ചേരിയെ നേരത്തെ തിരഞ്ഞെടുത്തിരിന്നു. 2012 മു​​​ത​​​ൽ വി​​​ശ്വാ​​​സ​​​തി​​​രു​​​സം​​​ഘ​​​ത്തി​​​ലെ ഏ​​​ഷ്യ​​​യി​​​ൽ​​നി​​​ന്നു​​​ള്ള ഏ​​​ക അം​​​ഗ​​​മാ​​​ണു മാ​​​ർ ആ​​​ല​​​ഞ്ചേ​​​രി. ഇ​​​ദ്ദേ​​​ഹം ഉ​​​ൾപ്പെടെ 19 ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​രാ​​​ണു തി​​​രു​​​സം​​​ഘ​​​ത്തി​​​ലു​​​ള്ള​​​ത്.

More Archives >>

Page 1 of 200