News - 2025

ജീവിതത്തിലെ പ്രശ്നങ്ങളില്‍നിന്ന് രക്ഷനേടുന്നതിനുള്ള പഴുതല്ല വിശ്വാസം: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 15-08-2017 - Tuesday

വത്തിക്കാന്‍ സിറ്റി: ജീവിതത്തിലെ പ്രശ്നങ്ങളില്‍നിന്ന് രക്ഷനേടുന്നതിനുള്ള പഴുതല്ല വിശ്വാസമെന്നു ഫ്രാന്‍സിസ് പാപ്പ. വിശ്വാസമെന്നത് ഇരുളില്‍ വഴികാട്ടിത്തന്നുകൊണ്ട് പ്രതിന്ധികളെ നേരിടാന്‍ നമ്മെ സഹായിക്കുന്ന ദൈവത്തിന്റെ കരത്തിന്‍റെ ഉറപ്പാണെന്നും പാപ്പ പറഞ്ഞു. ഞായറാഴ്ച സെന്‍റ് പീറ്റേഴ്സ് സ്വകയറില്‍ ആയിരകണക്കിന് വിശ്വാസികള്‍ക്ക് സന്ദേശം നല്‍കുകയായിരിന്നു അദ്ദേഹം. മത്തായിയുടെ സുവിശേഷത്തിലെ യേശു ജലത്തിനുമീതെ നടക്കുന്ന സംഭവത്തെ ആസ്പദമാക്കിയാണ് ഫ്രാന്‍സിസ് പാപ്പ തന്റെ സന്ദേശം പങ്കുവെച്ചത്.

ഇന്ന് സമൂഹത്തിന് വിശ്വാസമുണ്ടോ? സഭാസമൂഹത്തിന് വിശ്വാസമുണ്ടോ? നാം ഒരോരുത്തരുടെയും നമ്മുടെ സമൂഹത്തിന്‍റെയും വിശ്വാസം എങ്ങനെയുള്ളതാണ്? സുവിശേഷത്തില്‍ സൂചിപ്പിക്കുന്ന വള്ളം സഭയുടെയും നാം ഓരോരുത്തരുടെയും ജീവിതത്തെയാണ് സൂചിപ്പിക്കുന്നത്. അതേ സമയം എതിര്‍ക്കാറ്റ് പ്രതിനിധാനം ചെയ്യുന്നത് പ്രതിസന്ധികളെയും പരീക്ഷണങ്ങളെയുമാണ്. കര്‍ത്താവിന്‍റെ വാക്കുകളെ മുറുകെ പിടിക്കാതെ വരുമ്പോള്‍, കുടൂതല്‍ ഉറപ്പു ലഭിക്കുന്നതിനായി ജ്യോതിഷത്തിലും കൈനോട്ടക്കാരിലും അഭയം തേടുമ്പോള്‍ നാം മുങ്ങിത്തുടങ്ങുകയാണ് ചെയ്യുന്നത്.

ഇതിനര്‍ത്ഥം വ്യക്തമാണ്. നമ്മുടെ വിശ്വാസം ശക്തമല്ല. കര്‍ത്താവിലും അവിടുത്തെ വചനത്തിലുമുള്ള വിശ്വാസം തുറന്നിടണമെന്നാണ് സുവിശേഷം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്. ജീവിതത്തിലെ കൊടുങ്കാറ്റുകളെ അതിജീവിക്കുന്നതിനു യേശു സാന്നിധ്യം നമുക്കുറപ്പുനല്കുന്നു. ജീവിതത്തിലെ പ്രതിസന്ധികളെ ചെറുത്തുനില്ക്കുന്നതിനും പ്രലോഭനങ്ങളെ അതിജീവിക്കുന്നതിനും പരിശുദ്ധ കന്യകാമറിയം സഹായിക്കട്ടെയെന്ന ആശംസയോടെയാണ് ഫ്രാന്‍സിസ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

More Archives >>

Page 1 of 210