News - 2025

ബസ്സിടിച്ച് ബൈക്ക് യാത്രികനായ വൈദികന്‍ മരിച്ചു

സ്വന്തം ലേഖകന്‍ 24-08-2017 - Thursday

അങ്കമാലി: ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരനായ വൈദികന്‍ മരിച്ചു. വിന്‍സന്‍ഷ്യന്‍ സഭാംഗമായ ഫാ. കുര്യന്‍ ഇലവുങ്കല്‍ (63) ആണ് മരിച്ചത്. ഇന്ന് (വ്യാഴാഴ്ച) രാവിലെ പത്തിനായിരുന്നു സംഭവം. പിന്നില്‍ നിന്ന് വരികയായിരുന്ന സ്വകാര്യബസ് വൈദികൻ സഞ്ചരിച്ചിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. തല്‍ക്ഷണം മരണം സംഭവിച്ചു. സം​​സ്കാ​​രം നാളെ (വെള്ളി) മൂ​​ന്നി​​ന് അ​​ങ്ക​​മാ​​ലി വി​​ൻ​​സെ​​ൻ​​ഷ്യ​​ൻ ആ​​ശ്ര​​മ സെ​​മി​​ത്തേ​​രി​​യി​​ൽ നടക്കും.

അങ്കമാലി ഡിപോള്‍ ബുക്സിന്റെ ചുമതല വഹിച്ചു വരികെയായിരിന്നു അദ്ദേഹം. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കോട്ടയം പാലാ വയലാ സ്വദേശിയാ ഫാ. കുര്യന്‍ 1982-ല്‍ ആണ് പൗരോഹിത്യം സ്വീകരിച്ചത്. മേരി മാത പ്രൊവിൻഷ്യൽ സഭാംഗമാണ്.

More Archives >>

Page 1 of 213