News

ക്രിസ്തുവിനായി ജീവന്‍ വെടിഞ്ഞ ക്രൈസ്തവരെ സ്മരിച്ച് ഇന്ന് കന്ധമാല്‍ ദിനം

സ്വന്തം ലേഖകന്‍ 25-08-2017 - Friday

ന്യൂഡൽഹി: ലോകത്തെ നടുക്കി ഹൈന്ദവ വർഗ്ഗീയവാദികൾ നടത്തിയ ക്രൈസ്തവ കൂട്ടക്കുരുതിയെ സ്മരിച്ച് ഇന്ന് കന്ധമാല്‍ ദിനമായി ആചരിക്കുന്നു. നാഷണൽ സോളിഡാരിറ്റി ഫോറത്തിന്റെ ആഹ്വാനപ്രകാരമാണ് ഇന്ന് കാണ്ഡമാല്‍ ദിനമായി ആചരിക്കുന്നത്. നാളെ കന്ധമാലിലെ ഉദയഗിരിയിൽ സംഘടിപ്പിക്കുന്ന റാലിയിലും പൊതുസമ്മേളനത്തിലും പതിനായിരത്തോളം ആളുകള്‍ അണിചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2008-ല്‍ ആണ് ലോക മനസ്സാക്ഷിയെ ഞെട്ടിച്ച് ഒഡീഷായിലെ കന്ധമാലില്‍ ക്രൈസ്തവ കൂട്ടക്കുരുതി നടന്നത്. ഹൈന്ദവ നേതാവായ സ്വാമി ലക്ഷ്മണാനന്ദയുടെ കൊലപാതകത്തെ തുടര്‍ന്ന് അരങ്ങേറിയ ആക്രമണത്തില്‍ ഏതാണ്ട് 100ഓളം ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. ക്രൈസ്തവര്‍ക്കെതിരെ വ്യാജാരോപണം നടത്തി ഭൂരിഭാഗം നിരക്ഷരരായ ഹിന്ദുജനതയെ തീവ്രഹൈന്ദവ സംഘടനകള്‍ ആക്രമത്തിനു ആഹ്വാനം ചെയ്യുകയായിരിന്നു. ഇതിനേ തുടര്‍ന്ന് ആഴ്ചകളോളം നീണ്ടുനിന്ന അക്രമത്തില്‍ 300-ഓളം ക്രിസ്തീയ ദേവാലയങ്ങളും, 6000-ത്തോളം ക്രിസ്തീയ ഭവനങ്ങളും കൊള്ളയടിക്കപ്പെടുകയും, അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തു.

Must Read: ‍ "മനസിലേറ്റ മുറിവുകളില്‍ നിന്ന് ഇന്നും രക്തം പൊടിയുന്നുണ്ട്": കാണ്ഡമാലിലെ നടുക്കുന്ന ഓര്‍മ്മകളുമായി സിസ്റ്റര്‍ മീനാ ബര്‍വ

ആക്രമത്തില്‍ 40 സ്ത്രീകളെയാണ് ബലാല്‍സംഘം ചെയ്തത്. ഇതില്‍ ക്രൂര മാനഭംഗത്തിന് ഇരയായ സിസ്റ്റര്‍ മീനാ ബര്‍വയുടെ കേസില്‍ വാദം കേള്‍ക്കുന്ന നടപടികള്‍ ഇപ്പോഴും പുരോഗമിക്കുകയാണ്. ന്യൂ​​ന​​പ​​ക്ഷ​​ത്തി​​നു നേ​​ർ​​ക്കു ശ​​ക്ത​​മാ​​യ ആ​​ക്ര​​മ​​ണം അ​​ര​​ങ്ങേ​​റി​​യി​​ട്ടും എ​​ട്ടു വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ യാതൊരു നടപടിയും എടുക്കാന്‍ ദേശീ​യ മനു​​ഷ്യാ​​വ​​കാ​​ശ ക​​മ്മീഷ​​ൻ ത​​യാ​​റാ​​യി​​ട്ടി​​ല്ലായെന്നത് ശ്രദ്ധേയമാണ്. അതേ സമയം കന്ധമാ​​ലി​​ൽ സ്വാ​​മി​​യെ കൊ​​ന്ന​​വ​​ർ തന്നെ തെ​​ളി​​വു​​ണ്ടാ​​ക്കി ക്രൈ​​സ്ത​​വ​​രെ പ്ര​​തി​​ക്കൂ​​ട്ടി​​ൽ നിര്‍ത്തുകയായിരിന്നു. നിരപരാധികളായ ഏഴോളം ക്രൈസ്തവര്‍ ഇപ്പോഴും ജയിലില്‍ കഴിയുകയാണ്.

You May Like: ആനകള്‍ കാരണം കന്യാസ്ത്രീയായ യുവതിയുടെ ജീവിതാനുഭവം അനേകർക്കു പ്രചോദനമാകുന്നു

അതേ സമയം ക്രൈസ്തവരുടെ രക്തം വീണു കുതിര്‍ന്ന കന്ധമാലിലെ സഭയെ കര്‍ത്താവ് ശക്തമായി വളര്‍ത്തുവെന്നതിന്റെ തെളിവാണ് സ്ഥലത്തെ പൗരോഹിത്യ/ സന്യസ്ഥ ദൈവവിളികൾ സൂചിപ്പിക്കുന്നത്. 2009-ല്‍ കാണ്ഡമാലില്‍ നിന്നും ഒന്‍പതു പേര്‍ കന്യാസ്ത്രീകളായപ്പോള്‍ അടുത്ത വര്‍ഷം 13 പേരായി അത് ഉയര്‍ന്നു. 2015-ല്‍ 14 പേരാണ് ഒഡീഷയില്‍ സന്യസ്ഥ ജീവിതത്തിലേക്ക് പ്രവേശിച്ചത്. 2016-ല്‍ അത് 19 ആയി. ഇതിനോടകം നിത്യവൃത വാഗ്ദാനം നടത്തിയ നിരവധി കന്യാസ്ത്രീകള്‍ സഭയിലുണ്ടെന്നതും ശ്രദ്ധേയമാണ്. 10-ല്‍ അധികം വൈദികരാണ് കന്ധമാലില്‍ നിന്നും കഴിഞ്ഞ 2 വര്‍ഷത്തിനിടെ തിരുപട്ടം സ്വീകരിച്ചത്.

More Archives >>

Page 1 of 213