News - 2025

ദൈവത്തിനു നന്ദി പറഞ്ഞു ഫാദർ ടോം

സ്വന്തം ലേഖകന്‍ 12-09-2017 - Tuesday

മസ്ക്കറ്റ്: ഭീകരരുടെ പിടിയിൽനിന്നു മോചിതനായതിൽ ദൈവത്തിനു നന്ദി പറഞ്ഞു ഫാദർ ടോം ഉഴുന്നാലിൽ. മോചിതനായി മസ്കറ്റിൽ എത്തിയശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒമാൻ സുൽത്താനും പ്രാർത്ഥിച്ചവർക്കും നന്ദി പറയുന്നതായി അദ്ദേഹം വ്യക്തമാക്കി. ഭീകരരുടെ പിടിയിൽനിന്നു മോചിതനായ ഫാദർ ഉഴുന്നാലിൽ ഒമാൻ സൈനിക വിമാനത്തിലാണ് മസ്കറ്റിലെത്തിയത്.

18 മാസത്തിനുശേഷമാണ് ഫാദർ ടോം ഉഴുന്നാലിലിനു മോചനം സാധ്യമായത്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്. മോചന വാർത്ത സ്ഥിരീകരിച്ച കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് സന്തോഷ വാർത്തയെന്നു ട്വീറ്റ് ചെയ്തു.

ടോം ഉഴുന്നാലിലിന്റെ മോചനം ഏറെ സന്തോഷകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചു. ഒമാന്റെ ഇടപെടലാണ് മോചനത്തിന് വഴിതെളിയിച്ചതെന്നു മനസിലാക്കുന്നു. കേരളത്തിൽ എത്തിയാലുടൻ ഫാ .ഉഴുന്നാലിലിന്റെ ചികിത്സകൾക്ക് എല്ലാവിധ സഹായങ്ങളും ഉണ്ടാകും. അദ്ദേഹത്തിന്റെ സുരക്ഷിതമായ മടങ്ങി വരവിൽ വിശ്വാസ സമൂഹത്തിന്റെയും പൊതുസമൂഹത്തിന്റെയും ആഹ്ലാദത്തിൽ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി സമൂഹമാധ്യമത്തിൽ കുറിച്ചു.

More Archives >>

Page 1 of 220