News - 2025

ഫാ. ടോം ഫ്രാന്‍സിസ് മാര്‍പാപ്പയുമായി ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കും

സ്വന്തം ലേഖകന്‍ 13-09-2017 - Wednesday

ഏഡന്‍: ഭീകരരില്‍ നിന്നു മോചിതനായി റോമില്‍ എത്തിയ ഫാ. ടോം ഉഴുന്നാലില്‍ ഇന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയേക്കും. റോമില്‍ സലേഷ്യന്‍ ഭവനത്തില്‍ താമസിക്കുന്ന ഫാ. ടോം ഏതാനും ദിവസത്തിനുള്ളില്‍ കേരളത്തിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് സതേണ്‍ അറേബ്യയുടെ അപ്പസ്‌തോലിക് വികാരിയാത്ത് ബിഷപ് പോള്‍ ഹിന്‍ഡറുടെ സെക്രട്ടറി ഫാ. തോമസ് സെബാസ്റ്റ്യന്‍ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു.

മോചിതനായ ഫാ. ടോമുമായി ഫോണില്‍ സംസാരിച്ചു. അദ്ദേഹം ക്ഷീണിതനാണ്. ഏതാനും ദിവസത്തിനുള്ളില്‍ അദ്ദേഹത്തിനു കേരളത്തിലെത്താന്‍ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്. മോചനത്തിനായി പ്രാര്‍ഥിക്കുകയും സഹായിക്കുകയും ചെയ്ത എല്ലാവരോടും ഫാ. ടോം നന്ദി പറഞ്ഞതായും അദ്ദേഹം അറിയിച്ചു. നേരത്തെ വത്തിക്കാന്റെ ആവശ്യത്തെ തുടര്‍ന്നാണ് മാസങ്ങള്‍ക്ക് മുമ്പ് ഒമാന്‍ സര്‍ക്കാര്‍ ഫാ. ടോമിന്റെ മോചനത്തിനായി ഇടപെടല്‍ ആരംഭിക്കുന്നത്.

More Archives >>

Page 1 of 221