News - 2025

ഭാരത സഭ സെപ്റ്റംബര്‍ 17നു കൃതജ്ഞതാ ദിനമായി ആചരിക്കും

സ്വന്തം ലേഖകന്‍ 14-09-2017 - Thursday

ന്യൂഡൽഹി: ഫാ. ടോം ഉഴുന്നാലിന്റെ മോചനത്തിൽ ദൈവത്തിന് നന്ദി പ്രകാശിപ്പിച്ചുകൊണ്ട് സെപ്റ്റംബര്‍ 17 ഞായറാഴ്ച കൃതജ്ഞതാ ദിനമായി ആചരിക്കുവാൻ ദേശീയ മെത്രാന്‍ സമിതി തീരുമാനിച്ചു. അന്നേദിവസം രാജ്യത്തെ എല്ലാ ദേവാലയങ്ങളിലും നടക്കുന്ന കൃതജ്ഞതാ ബലിയിലും പ്രത്യേക പ്രാർത്ഥനകളിലും വൈദികന്റെ മോചനത്തിനായി ഇടപെടലുകൾ നടത്തിയവരേയും പലതലങ്ങളിലുംവിഷയത്തിൽ സഹകരിച്ച എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കും.

ഫാ. ടോമിന്റെ മോചനത്തിനായി ഏറ്റവും ശ്രമകരമായ പരിശ്രമങ്ങൾ നടത്തിയ ഫ്രാൻസിസ് മാർപാപ്പായേയും വത്തിക്കാന്‍ സിംഹാസനത്തേയും ഒമാന്‍ ഭരണകൂടത്തെയും ഭാരതസഭ നന്ദിയോടെ ഓർക്കുന്നതായി ദേശീയ മെത്രാന്‍ സമിതി പ്രസിഡന്റ് കർദ്ദിനാൾ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ പറഞ്ഞു.

മന്ത്രിമാർ, മെത്രാൻമാർ, സഹോദരീസഭകളിലെ മേലധ്യക്ഷന്മാർ, സമർപ്പിതർ, അത്മായ സമൂഹം, കേരളത്തിൽ നിന്നുള്ള എം.പി.മാർ, എം.എൽ.ഏ മാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, വിവിധ സമുദായ നേതാക്കന്മാർ, സന്നദ്ധ പ്രസ്ഥാനങ്ങൾ, മോചനാവശ്യം സജീവമായി ഏവരുടെയും ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് പരിശ്രമിച്ച മാധ്യമങ്ങൾ എല്ലാവരോടും സഭാനേതൃത്വം നന്ദി അറിയിച്ചു.

More Archives >>

Page 1 of 221