News - 2025

ക്രിസ്തുമസിനായി കോപ്റ്റിക് ക്രൈസ്തവ സമൂഹം ഒരുങ്ങി

സ്വന്തം ലേഖകന്‍ 04-01-2018 - Thursday

കെയ്റോ: കനത്ത സുരക്ഷയില്‍ ഈജിപ്തിലെ കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭാസമൂഹം ക്രിസ്തുമസിനായി ഒരുങ്ങി. ജനുവരി 7 ഞായറാഴ്ചയാണ് ആഗോള കോപ്റ്റിക് സമൂഹം ക്രിസ്തുമസ് ആഘോഷിക്കുക. സര്‍ക്കാരിന്‍റെ സഹായത്തോടെയാണ് ഈജിപ്തില്‍ ബഹുഭൂരിപക്ഷം വരുന്ന കോപ്റ്റിക് സമൂഹം ക്രിസ്തുമസ് ആചരിക്കുവാന്‍ ഒരുങ്ങുന്നത്.

ദേവാലയങ്ങള്‍ തോറും സെക്യൂരിറ്റി ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ചും, പരിശോധനകള്‍ നടത്തിയുമായിരിക്കും വിശ്വാസികളെ ദേവാലയത്തില്‍ പ്രവേശിപ്പിക്കുന്നത്. സാധാരണഗതിയില്‍ ലോകമെമ്പാടും ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഡിസംബര്‍ 25നു ക്രിസ്തുമസ് കൊണ്ടാടുമ്പോള്‍ ആഗോള കോപ്റ്റിക് ഓര്‍ത്തഡോക്സ് സമൂഹം ജൂലിയന്‍ കലണ്ടര്‍ പ്രകാരം ജനുവരി 7നാണ് ക്രിസ്തുമസ് ആചരിക്കുക.

ക്രിസ്തുമസ് ആഘോഷത്തില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്ന സുരക്ഷാസംവിധാനങ്ങളുടെ കടമ്പ കടക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ജനുവരി 1-ന് പുതുവത്സരാശംസയോടെ അയച്ച പ്രസ്താവനയിലൂടെ കോപ്റ്റിക്ക് സഭാതലവന്‍, പാത്രീയാര്‍ക്കിസ് തവദ്രോസ് ദ്വിതിയന്‍ വിശ്വാസസമൂഹത്തോ‌ടു അഭ്യര്‍ത്ഥിച്ചു. ഇക്കഴിഞ്ഞ ആഴ്ച കെയ്‌റോയിലെ കോപ്റ്റിക് ക്രിസ്ത്യന്‍ ദേവാലയത്തിന് നേരേയുണ്ടായ ഭീകരാക്രമണത്തില്‍ പതിനൊന്ന് പേര്‍ കൊല്ലപ്പെട്ടിരിന്നു. ഈ സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് എല്ലാ ദേവാലയങ്ങള്‍ക്കും ഏര്‍പ്പെടുത്തിയിരിക്കുന്നത്.

More Archives >>

Page 1 of 269