News - 2025

അര്‍മേനിയന്‍ പ്രസിഡന്റ് ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു

സ്വന്തം ലേഖകന്‍ 06-04-2018 - Friday

വത്തിക്കാന്‍ സിറ്റി: പശ്ചിമേഷ്യന്‍ രാജ്യമായ അര്‍മേനിയയുടെ പ്രസിഡന്റ് സെർഗ് സർഗ് സിയാൻ വത്തിക്കാനിലെത്തി ഫ്രാൻസിസ് പാപ്പയെ സന്ദര്‍ശിച്ചു. ഇന്നലെയാണ് (ഏപ്രില്‍ 5) കൂടിക്കാഴ്ച നടന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയവും സമൂഹികവും സഭാപരവുമായ കാര്യങ്ങള്‍ ചര്‍ച്ച നടത്തിയതായി വത്തിക്കാന്‍ പ്രസ്താവനയില്‍ കുറിച്ചു. രാജ്യത്തെ രാഷ്ട്രീയ മേഖലയില്‍ പ്രശ്നപരിഹാര ശ്രമങ്ങള്‍ നടക്കുന്നതായും മെച്ചപ്പെട്ട സാമൂഹ്യ സാഹചര്യം വളര്‍ത്താനാകുമെന്ന പ്രത്യാശ തനിക്ക് ഉണ്ടെന്നും പ്രസിഡന്‍റ് പാപ്പയെ അറിയിച്ചു.

യുദ്ധത്തിന്റെ കെടുതികള്‍ക്ക് ഇടയിലും ക്രൈസ്തവരും മതന്യൂനപക്ഷങ്ങളും അര്‍മേനിയയില്‍ സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റു സന്ദര്‍ശിച്ച അദ്ദേഹം, കര്‍ദ്ദിനാള്‍ പിയട്രോ പരോളിനുമായും വിദേശകാര്യങ്ങള്‍ക്കായുള്ള സെക്രട്ടറി ആര്‍ച്ചുബിഷപ്പ് പോള്‍ ഗല്ലാഗറുമായും ചര്‍ച്ചകള്‍ നടത്തി. വത്തിക്കാന്‍ തോട്ടത്തില്‍ സ്ഥാപിച്ച അര്‍മേനിയന്‍ സഭാപിതാവായ വിശുദ്ധ ഗ്രിഗറിയുടെ പ്രതിമ അനാച്ഛാദന കര്‍മ്മത്തിലും പ്രസി‍ഡന്‍റ് സർഗ് സിയാൻ പങ്കെടുത്തു. അനാച്ഛാദന കര്‍മ്മത്തില്‍ അര്‍മ്മേനിയന്‍ സഭാപ്രതിനിധികളും പങ്കെടുത്തിരിന്നു.

More Archives >>

Page 1 of 304