News - 2025

കോംഗോയില്‍ വൈദികന്‍ കൊല്ലപ്പെട്ടു

സ്വന്തം ലേഖകന്‍ 11-04-2018 - Wednesday

കോംഗോ: ആഭ്യന്തര കലഹങ്ങള്‍ രൂക്ഷമായ കോംഗോയില്‍ അജ്ഞാത സംഘത്തിന്റെ ആക്രമത്തില്‍ ഒരു വൈദികന്‍ കൂടി കൊല്ലപ്പെട്ടു. നോര്‍ത്ത് കിവു പ്രവിശ്യയിലെ ഫാ. എറ്റിയെന്നെ സെന്‍ങ്ങിയുവ എന്ന 38 വയസ്സുള്ള വൈദികനാണ് അക്രമിസംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ഏപ്രില്‍ 8നു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിന് ശേഷം ഇടവകാംഗവുമൊത്ത് മുറിയില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന വൈദികനെ തോക്കുമായി എത്തിയ ആയുധധാരി വെടിവയ്ക്കുകയായിരുന്നു. നോര്‍ത്ത് കിവു പ്രവിശ്യയില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ വൈദികനാണ് ഇദ്ദേഹം.

ഈസ്റ്റർ ദിനത്തിൽ നോര്‍ത്ത് കിവു പ്രവിശ്യയില്‍ നിന്നും അക്രമിസംഘം മറ്റൊരു വൈദികനെ തട്ടിക്കൊണ്ട് പോയിരിന്നു. ഏപ്രില്‍ 5നാണ് ഈ വൈദികന്‍ മോചിതനായത്. അതേസമയം നിരവധി വൈദികര്‍ ഇപ്പോഴും അക്രമികളുടെ തടങ്കലിലാണ്. ആഗോള ക്രൈസ്തവ സമൂഹം പ്രശ്നങ്ങളാല്‍ രൂക്ഷമായ കോംഗോയ്ക്കു വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഗോമ ബിഷപ്പ് മോൺ.തിയോഫിൽ കബോയ് റുബോനേക അഭ്യര്‍ത്ഥിച്ചു.

More Archives >>

Page 1 of 306