News - 2025
വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി സമാധാന പുരസ്കാരം ആഞ്ചല മെര്‍ക്കലിന്
സ്വന്തം ലേഖകന്‍ 12-04-2018 - Thursday
അസീസ്സി: “അസീസ്സിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ സമാധാനദീപം” എന്ന് അറിയപ്പെടുന്ന സമാധാന പുരസ്കാരം ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലിന്. അസീസ്സി ഇന്‍റര്‍നാഷണല്‍ പീസ് ഫൗണ്ടേഷന്‍റെ നിര്‍ണ്ണായക സമിതിയാണ് പുരസ്കാരത്തിന് ജര്‍മ്മനിയുടെ ചാന്‍സലറെ തിരഞ്ഞെടുത്തത്. യൂറോപ്പിലെ രാഷ്ട്രങ്ങള്‍ക്കിടയിലും ജനതകള്‍ക്കിടയിലും മെര്‍ക്കല്‍ നടത്തിയിട്ടുള്ള അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും ശ്രമങ്ങള്‍ പരിഗണിച്ചാണ് സമാധാന പുരസ്കാരം മെര്‍ക്കലിന് നല്കുന്നതെന്ന്‍ സമിതി പറഞ്ഞു.
ഇന്ന് വടക്കേ ഇറ്റലിയിലെ അസീസ്സിയില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. ഏപ്രില്‍ ഏഴാം തീയതി ശനിയാഴ്ചയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. നൊബേല്‍ സമ്മാന ജേതാവായ കൊളംബിയന്‍ പ്രസിഡന്‍റ്, ജുവാന്‍ മാനുവല്‍ സാന്‍റോസാണ് വിശുദ്ധ ഫ്രാന്‍സിസിന്റെ പേരിലുള്ള പ്രഥമ സമാധാന പുരസ്കാരം നേടിയത്.