News - 2025

പരിശുദ്ധാത്മാവിനായി നമ്മുടെ ഹൃദയം തുറക്കണം: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 01-05-2018 - Tuesday

വത്തിക്കാന്‍ സിറ്റി: യേശു പഠിപ്പിച്ച എല്ലാക്കാര്യങ്ങളും പരിശുദ്ധാത്മാവാണ് നമ്മുക്ക് വെളിപ്പെടുത്തി തരുന്നതെന്നും ആത്മാവിനായി നമ്മുടെ ഹൃദയം തുറക്കണമെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ സാന്താമാര്‍ത്താ കപ്പേളയില്‍ ദിവ്യബലിയര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരിന്നു പാപ്പ. യേശു പരിശുദ്ധാത്മാവിനെ ശിഷ്യര്‍ക്കു വാഗ്ദാനം ചെയ്യുന്നതിനെക്കുറിച്ചു വിവരിക്കുന്ന, യോഹന്നാന്റെ സുവിശേഷത്തിലെ പതിനാലാം അധ്യായത്തില്‍നിന്നുള്ള വായനയെ അടിസ്ഥാനമാക്കിയാണ് പാപ്പ സന്ദേശം നല്‍കിയത്.

മനുഷ്യരെല്ലാവരും ജിജ്ഞാസയുള്ളവരാണ്. കുട്ടികളില്‍ പ്രത്യേകിച്ചും. ഇന്നത്തെ സാഹചര്യത്തില്‍ കുട്ടികള്‍ മൊബൈല്‍ ഫോണുകളിലൂടെയും മറ്റും, വളരെ മോശമായ കാര്യങ്ങളിലേയ്ക്ക് എത്തിച്ചേരുന്നതിന് ഇടയാകുന്നുണ്ട്. ഇത്തരം ജിജ്ഞാസകളുടെ തടവറക്കാരായിത്തീരാതിരിക്കാന്‍ അവരെ നാം സഹായിക്കേണ്ടതുണ്ട്. അതേസമയം നല്ല ജിജ്ഞാസയെ പരിപോഷിപ്പിക്കേണ്ടതുമുണ്ട്. അപ്പസ്തോലന്മാരുടെ ജിജ്ഞാസ അത്തരത്തിലുള്ളതായിരുന്നു. രണ്ടു കാര്യങ്ങള്‍ ഇന്നു നമുക്കു കര്‍ത്താവിനോടു ചോദിക്കാം.

ഒന്ന്, ജിജ്ഞാസയെ സ്വീകരിക്കുന്നതിനു തക്കവിധം നമ്മെ തന്നെ വിശുദ്ധീകരിക്കുക. അതിനായി, വിവേചന അറിവ് സ്വായത്തമാക്കുക, ഇതു ഞാന്‍ കാണേണ്ടതല്ല, ഇതേക്കുറിച്ചു ഞാന്‍ ചോദിക്കേണ്ടതല്ല തുടങ്ങിയ വിവിധ അവസ്ഥകളില്‍ കാര്യങ്ങളെക്കുറിച്ച് നിശ്ചയിക്കാന്‍ കഴിയുക. രണ്ടാമതായി, നമുക്കാവശ്യമായിരിക്കുന്നത് കൃപയാണ്. ദൈവീക കൃപയ്ക്കായി പരിശുദ്ധാത്മാവിനായി നമ്മുടെ ഹൃദയം തുറക്കുക. യേശു പഠിപ്പിച്ച എല്ലാക്കാര്യങ്ങളും പരിശുദ്ധാത്മാവ് നമ്മേ ഓര്‍മ്മപ്പെടുത്തുമെന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

More Archives >>

Page 1 of 314