News - 2025

സുറിയാനി പണ്ഡിതന്‍ ഫാ. റോബര്‍ട്ട് മുറേ അന്തരിച്ചു

സ്വന്തം ലേഖകന്‍ 03-05-2018 - Thursday

ലണ്ടന്‍: സുറിയാനി ഭാഷയിലും ദൈവശാസ്ത്രത്തിലും ആഴമായ പാണ്ഡിത്യമുണ്ടായിരുന്ന ജെസ്യൂട്ട് സഭാംഗം ഫാ. റോബര്‍ട്ട് മുറേ അന്തരിച്ചു. 92 വയസ്സായിരിന്നു. ഹീബ്രു, സുറിയാനി, അറമായിക്, പേര്‍ഷ്യന്‍ തുടങ്ങി 12 ഭാഷകളില്‍ വിദഗ്ധനായിരുന്നു. 1925ല്‍ ചൈനയിലെ ബെയ്ജിംഗില്‍ പ്രൊട്ടസ്റ്റന്റ് മിഷ്ണറിമാരുടെ മകനായാണ് ജനനം. ഓക്‌സ്ഫോഡില്‍ ബിരുദപഠനം നടത്തുമ്പോഴാണു കത്തോലിക്കാ സഭയില്‍ അംഗമായി ചേര്‍ന്നത്.

1949-ല്‍ ഈശോസഭയില്‍ അംഗമായി. 10 വര്‍ഷങ്ങള്‍ക്ക് ശേഷം 1959-ല്‍ തിരുപട്ടം സ്വീകരിച്ചു. റോമിലെ ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയില്‍ നിന്നു ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. പിന്നീട് യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടനു കീഴിലുള്ള ഹീത്രോപ് കോളജില്‍ അധ്യാപകനായി. ഇന്നു ലണ്ടനിലെ മെയ്ഫെയര്‍ അമലോത്ഭവ ദേവാലയത്തില്‍ വൈകീട്ട് മൂന്നു മണിക്ക് അനുസ്മരണ ബലി നടക്കും.

More Archives >>

Page 1 of 315